#Arrest | നസീറിന്‍റെ വാക്ക് വിശ്വസിച്ച ഏലം കർഷകർക്ക് പോയത് കോടികൾ,പിടികൂടി പൊലീസ്

#Arrest | നസീറിന്‍റെ വാക്ക് വിശ്വസിച്ച ഏലം കർഷകർക്ക് പോയത് കോടികൾ,പിടികൂടി പൊലീസ്
Sep 14, 2024 10:14 PM | By ShafnaSherin

മൂന്നാർ:(truevisionnews.com)ഇടുക്കിയിൽ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തയാളെ അടിമാലി പൊലീസ് പിടികൂടി.

പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറി(42)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇടുക്കിയിലെ അടിമാലി, വെളളത്തൂവൽ, നെടുങ്കണ്ടം മേഖലകളിലെ ചെറുകിട ഏലം കർഷകരാണ് മുഹമ്മദ് നസീറിന്‍റെ തട്ടിപ്പിനിരയായത്. വിപണി വിലയേക്കാൾ ആയിരം രൂപ വരെ കൂടുതൽ നൽകാമെന്ന മുഹമ്മദ് നസീറിൻറെ വാഗ്ദാനം വിശ്വസിച്ചവർക്കാണ് പണം നഷ്ടമായത്.

ഒരുമാസം മുതൽ ഒന്നര മാസം വരെ അവധി പറഞ്ഞാണ് ഇയാൾ ഇടുക്കിയിലെ കർഷരിൽ നിന്നും ഏലക്ക വാങ്ങിയത്. ഇതിനായി അടിമാലിയിൽ ഏലയ്ക്ക ഗ്രേഡിംഗ് സെൻ്ററും തുറന്നിരുന്നു.

എൻ ഗ്രീൻ എന്ന പേരിലുളള സ്ഥാപനത്തിൻറെ മറവിലായിരുന്നു നസീർ ഏലക്ക സംഭരിച്ചിരുന്നത്. തുടക്കത്തിൽ കർഷകർക്ക് കൃത്യമായി പണം കിട്ടി. ഇത് കേട്ടറിഞ്ഞ് നിരവധി പേർ നസീറിനടുത്തെത്തി.

കൂടുതൽ വില പ്രതീക്ഷിച്ചെത്തിയ കർഷകരാണ് ഒടുവിൽ വഞ്ചിക്കപ്പെട്ടത്. പണം ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായവർ ഇടുക്കിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.

കേസെടുത്ത് അന്വേഷണം നടക്കവേ ആലപ്പുഴയിൽ നിന്നുമാണ് മുഹമ്മദ് നസീറിനെ കസ്റ്റഡിയിലെടുത്തതെന്ന് അടിമാലി എസ്എച്ച്ഒ പ്രിൻസ് ജോസഫ് പറഞ്ഞു. പ്രതിയെ പൊലീസ് അടമാലിയിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

മുഹമ്മദ് നസീർ പിടിയിലായതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ അടിമാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

#Crores #cardamom #farmers #believed #Nazirs #word #police #caught #him

Next TV

Related Stories
#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

Oct 7, 2024 06:27 AM

#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ...

Read More >>
#Controversialissues | വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

Oct 7, 2024 06:09 AM

#Controversialissues | വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

ദി ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിലാകും അടിയന്തരപ്രമേയ നോട്ടീസ്....

Read More >>
#fire | നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം

Oct 7, 2024 05:57 AM

#fire | നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം

പുകയും തീയും കണ്ടു പരിഭ്രാന്തരായി നർത്തകരും കാണികളുമടക്കം ഹാളിൽ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു....

Read More >>
 #VDSatheesan  | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

Oct 6, 2024 10:52 PM

#VDSatheesan | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള...

Read More >>
Top Stories