(truevisionnews.com) പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ സൈഫുൾ ഇസ്ലാം ഷേഖ്, ചമ്പ കൗൾ എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നതിനിടെ പെരുമ്പാവൂർ സൗത്ത് നിന്നാണ് ഇവർ പിടിയിലായത്. പെരുമ്പാവൂർ എ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ കണ്ടെത്തി.

എട്ടു പൊതികളിലായി ഏകദേശം 12 കിലോയോളം കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. ചെറിയ പൊതികളാക്കി അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താൻ ആണ് ഇവർ ഒഡീഷനിൽ നിന്നും കഞ്ചാവ് എത്തിച്ചത്.
Massive cannabis bust Perumbavoor.
