ന്യൂഡൽഹി: (truevisionnews.com) സമൂഹ മാധ്യമം ഉപയോഗിച്ചതിന് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
റാസാപൂര്‍ സ്വദേശി രാം കുമാറാണ് (33) ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഡൽഹിയിലെ റാസാപൂരിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സമൂഹ മാധ്യമങ്ങളിൽ സജീവമായതിനാൽ തൻ്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിണി പങ്കജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
രാം കുമാർ തൻ്റെ ഭാര്യ കാഞ്ചനെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാഞ്ചനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ രാം കുമാർ ഏഴ് വർഷം മുമ്പാണ് കാഞ്ചനയെ വിവാഹം കഴിച്ചത്.
അന്ന് മുതൽ തന്നെ സമൂഹ മാധ്യമം ഉപയോഗിക്കുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.
#Husband #strangles #wife #using #social #media