ജയ്പൂർ (രാജസ്ഥാൻ): (truevisionnews.com) രാജസ്ഥാനിലെ ജയ്പൂർ അൽവാറിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ സുബൈർ ഖാൻ അന്തരിച്ചു.
കുറച്ചുകാലമായി രോഗ ശയ്യയിലായിരുന്നു. ഇതോടെ നിയമസഭയിലെ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 65 ആയി കുറഞ്ഞു.
പുലർച്ചെ 5.50ഓടെയാണ് ഖാൻ അന്ത്യശ്വാസം വലിച്ചതെന്ന് ഭാര്യ സഫിയ സുബൈർ അറിയിച്ചു.
ഖാന്റെ നിര്യാണത്തിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.
#Congress #MLA #ZubairKhan #passed #away