#Cookery | നല്ല നാടൻ ഓണ സദ്യയ്ക്കായി എളുപ്പത്തിൽ അവിയൽ തയ്യാറാക്കിയാലോ

 #Cookery | നല്ല നാടൻ ഓണ സദ്യയ്ക്കായി എളുപ്പത്തിൽ അവിയൽ തയ്യാറാക്കിയാലോ
Sep 13, 2024 03:28 PM | By ShafnaSherin

(truevisionnews.com)ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ ഓണ സദ്യ സ്പെഷ്യൽ അവിയൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.കേരളത്തിൽ പലയിടത്തും പല രീതിയിലാണ് അവിയൽ ഉണ്ടാക്കുന്നത്.

ചേരുവകൾ

മുരിങ്ങക്ക- 2 എണ്ണം

കുമ്പളങ്ങ -100 ഗ്രാം

ചേന - 100 ഗ്രാം

കൊത്തമര -100 ഗ്രാം

പാവയ്ക്ക - 1/4 കഷണം

കാരറ്റ് - 2 എണ്ണം

വഴുതനങ്ങ - 1

മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

ഉപ്പ് - 1 ടീസ്പൂൺ

വെള്ളം - 1/2 കപ്പ്

ചെറിയ ജീരകം - 1 ടീസ്പൂൺ

പച്ചമുളക് - 4 എണ്ണം

തൈര് -ആവശ്യത്തിന്

കറിവേപ്പില -ആവശ്യത്തിന്

വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്സിയുടെ ജാറിൽ ഇട്ടു നന്നായി ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇത് മാറ്റി വയ്ക്കുക.ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എല്ലാ പച്ചക്കറികളും ഒരുമിച്ച് ചേർക്കുക.

അര കപ്പ് വെള്ളം, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് കഷണങ്ങൾ പാകത്തിന് വേവിച്ചെടുക്കുക.ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച നാളികേരം അരപ്പു ചേർത്ത് ചേർത്ത് യോജിപ്പിക്കുക.

അരക്കപ്പ് തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. കറി ഒന്ന് ചൂടായാൽ മതി. തൈര് ചേർത്തത് കൊണ്ട് തിളച്ചു പോകാതെ ശ്രദ്ധിക്കണം.തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് യോജിപ്പിച്ചശേഷം കുറച്ചുസമയം മൂടിവയ്ക്കുക.

വെളിച്ചെണ്ണയുടേയും കറിവേപ്പിലയുടെയും നല്ല ഒരു മണം അവിയലിലേക്ക് ഇറങ്ങാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് നന്നായി ഇളക്കി യോജിപ്പിക്കുക നല്ല നാടൻ അവിയൽ തയ്യാർ

#preparing #Avial #good #traditional #Onam #feast

Next TV

Related Stories
#Nairoast | എന്നും ദോശ കഴിച്ച് മടുത്തോ? ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ

Dec 20, 2024 10:33 PM

#Nairoast | എന്നും ദോശ കഴിച്ച് മടുത്തോ? ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ

ബ്രേക്ക്ഫാസ്റ്റ് ഒന്ന് മാറ്റിപ്പിടിച്ചാലോ...ഇന്ന് ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ്...

Read More >>
#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

Dec 19, 2024 09:41 PM

#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

വൈകുന്നേരത്തെ ചായക്ക് കഴിക്കാൻ ഇനി ഒന്നുമില്ലെന്ന വിഷമം...

Read More >>
#dosha | ഇന്ന്  സിൽക്ക് ദോശ മതി ...ഉണ്ടാക്കാം എളുപ്പത്തിൽ

Dec 19, 2024 07:21 AM

#dosha | ഇന്ന് സിൽക്ക് ദോശ മതി ...ഉണ്ടാക്കാം എളുപ്പത്തിൽ

ഏറെ വ്യത്യസ്തമായ സിൽക്ക് ദോശ അല്ലെങ്കിൽ ടിഷ്യു പേപ്പർ ദോശ...

Read More >>
 #pakkavada | നാലുമണി പലഹാരത്തിന് നല്ല ചൂട് പക്കാവട ആയാലോ? വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം

Dec 15, 2024 10:10 PM

#pakkavada | നാലുമണി പലഹാരത്തിന് നല്ല ചൂട് പക്കാവട ആയാലോ? വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം

വെറും പത്ത് മിനിറ്റിനുള്ളിൽ നാല് മണിക്ക് ചായക്ക് ഒരു ഉഗ്രൻ പക്കാവട...

Read More >>
#pidi | ക്രിസ്മസ് സ്പെഷ്യൽ പിടി തയ്യാറാക്കി നോക്കാം

Dec 14, 2024 09:30 PM

#pidi | ക്രിസ്മസ് സ്പെഷ്യൽ പിടി തയ്യാറാക്കി നോക്കാം

ക്രിസ്മസ് എന്നാൽ രുചികരമായ വിഭവങ്ങളുടെ ആഘോഷം കൂടിയാണ്....

Read More >>
Top Stories