പാലക്കാട്: (www.truevisionnews.com) നിപ ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ നെഗറ്റീവായി. ഒരു മാസക്കാലമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു. മഞ്ചേരിയിലും, പൂനെയിലേയും വൈറോളജി ലാബില്‍ നടത്തിയ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേ സമയം, യുവതി ഇപ്പോഴും വെന്റ്റ്റിലേറ്ററില്‍ തന്നെ തുടരുകയാണ്. രോഗം തലച്ചോറിനെ ബാധിച്ചതിനാലാണ് വെന്റ്റ്റിലേറ്ററില്‍ ചികിത്സയില്‍ തുടരേണ്ടിവരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതെ സമയം സംസ്ഥാനത്തെ നിപ കേസുമായി ബന്ധപ്പെട്ട ആറ് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിരുന്നു. നിപ ലക്ഷണങ്ങളോട് കൂടിയ പനി ഉള്ളവർ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ആരോഗ്യമന്ത്രി അറിയിചിരുന്നു.
.gif)

പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ചികിത്സയ്ക്കായി മാത്രം ആശുപത്രികളിൽ പോകുക എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഒരു രോഗിക്ക് ഒരു സഹായി മാത്രം നിൽക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
A Palakkad native who was undergoing treatment for Nipah has tested negative for Nipah.
