ഹൈദരാബാദ്: (truevisionnews.com) എട്ട് വയസുകാരനെ കള്ളൻ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് രംഗറെഡ്ഡി ജില്ലയിലെ ഷാദ്‌നഗറിലാണ് സംഭവം.
ഷാദ്‌നഗറിലെ ഹാജിപ്പള്ളി റോഡിലുള്ള ഒരു കുടിലിലാണ് അമ്മ സായമ്മക്കൊപ്പം ദ്യാവാരി കട്ടപ്പ താമസിച്ചിരുന്നത്. കട്ടപ്പയുടെ കുടുംബം ഉൾപ്പെടെയുള്ള നാട്ടുകാർ പന്നികളെ വളർത്തി വിറ്റ് ഉപജീവനം നടത്തുന്നവരായിരുന്നു.
കള്ളന്മാരായ യെല്ലയ്യയും മറ്റ് രണ്ടുപേരും കട്ടപ്പയുടെ വീട്ടിൽ വന്ന് പന്നികളെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മോഷണം കട്ടപ്പയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികൾ ആക്രമണത്തിന് ശ്രമിച്ചത്.
കട്ടപ്പ സംഭവം മറ്റുള്ളവരെ അറിയിക്കുമോ എന്ന് യെല്ലയ്യ ആശങ്കപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കട്ടപ്പയെ പിടികൂടി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് യെല്ലയ്യയും മറ്റ് രണ്ടുപേരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
#eight #year #old #boy #killed #thief #hitting #him #head #with #stone