#arrest | പട്ടാപ്പകൽ ഫുട്പാത്തിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

#arrest | പട്ടാപ്പകൽ ഫുട്പാത്തിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ
Sep 8, 2024 12:43 PM | By Athira V

ഉജ്ജെയിൻ: ( www.truevisionnews.com )പട്ടാപ്പകൽ ഫുട്പാത്തിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച് യുവാവ് അറസ്റ്റിൽ. ശനിയാഴ്ചയാണ് 42കാരനായ ഓട്ടോ റിക്ഷാ ഡ്രൈവറായ മൊഹമ്മദ് സലിം അറസ്റ്റിലായത്.

പട്ടാപകൽ റോഡിലെ ഫുട്പാത്തിൽ നടന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൊഹമ്മദ് സലിമാണ് വീഡിയോ പങ്കുവച്ചതെന്നാണ് പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മ വിശദമാക്കിയത്.

ഇതിന് മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. വീഡിയോ വൈറലായി മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ഇയാളുടെ ഫോൺ പൊലീസ് പരിശോധിക്കുകയാണ്. ഇരയുടെ വ്യക്തി വിവരം പുറത്ത് വരാൻ കാരണമായതിനും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും അശ്ലീല ദൃശ്യങ്ങളുടെ വിൽപനയ്ക്കുമാണ് ഇയാൾ അറസ്റ്റിലായിട്ടുള്ളത്.

ബുധനാഴ്ചയാണ് ഉജ്ജയിനിലെ കൊയ്ല പതകിന് സമീപത്തെ ഫുട്പാത്തിൽ യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവം ആളുകൾ കണ്ട് നിന്നതല്ലാതെ ആരും യുവതിയെ രക്ഷിക്കാൻ മുന്നോട്ട് വരാതിരുന്നത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇതിനിടയിലാണ് പീഡന ദൃശ്യങ്ങൾ വൈറലായത്. യുവതിയെ പീഡിപ്പിച്ച ലോകേഷ് എന്ന യുവാവിനെ എഫ് ഐആർ ഇട്ടതിന് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു.

വിവാഹ വാഗ്ദാനം ചെയ്ത യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. ആക്രി വസ്തുക്കൾ വിറ്റ് ഉപജീവനം നടത്തിയിരുന്ന യുവാവാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.

#video #young #woman #being #brutally #raped #footpath #captured #broad #daylight #youth #arrested

Next TV

Related Stories
#DonaldTrump | ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; 58 കാരൻ കസ്റ്റഡിയിൽ,ഫ്ലോറിഡയിൽ ​ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം

Sep 16, 2024 07:28 AM

#DonaldTrump | ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; 58 കാരൻ കസ്റ്റഡിയിൽ,ഫ്ലോറിഡയിൽ ​ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം

എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ് തന്നെ സീക്രറ്റ് സർവീസ്...

Read More >>
#Narendramodi | ക്വാഡ് ഉച്ചകോടിക്ക് ഈ മാസം 21ന് വിൽമിങ്ങ്ടണിൽ തിരിതെളിയും;ബൈഡൻ ആതിഥേയത്വം വഹിക്കും, മോദിയടക്കം അമേരിക്കയിലെത്തും

Sep 15, 2024 09:41 PM

#Narendramodi | ക്വാഡ് ഉച്ചകോടിക്ക് ഈ മാസം 21ന് വിൽമിങ്ങ്ടണിൽ തിരിതെളിയും;ബൈഡൻ ആതിഥേയത്വം വഹിക്കും, മോദിയടക്കം അമേരിക്കയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരും പങ്കെടുക്കുമെന്ന്...

Read More >>
#attack | യുക്രൈനി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ റ​ഷ്യ​യു​ടെ ഷെ​ല്ലാ​ക്ര​മ​ണം; ആക്രമണത്തിൽ ഏ​ഴ് പേ​ര്‍ മ​രി​ച്ചു

Sep 15, 2024 08:53 PM

#attack | യുക്രൈനി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ റ​ഷ്യ​യു​ടെ ഷെ​ല്ലാ​ക്ര​മ​ണം; ആക്രമണത്തിൽ ഏ​ഴ് പേ​ര്‍ മ​രി​ച്ചു

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു യുക്രൈന് മേൽ അപ്രതീക്ഷിതമായി റ​ഷ്യ​യു​ടെ...

Read More >>
#maldives | ചൈന 'വിഴുങ്ങുമോ' നമ്മുടെ അയൽരാജ്യത്തെ; പുതിയ കരാറിൽ ചൈനയും മാല ദ്വീപും ഒപ്പുവച്ചു

Sep 14, 2024 06:57 AM

#maldives | ചൈന 'വിഴുങ്ങുമോ' നമ്മുടെ അയൽരാജ്യത്തെ; പുതിയ കരാറിൽ ചൈനയും മാല ദ്വീപും ഒപ്പുവച്ചു

വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും കരാർ സഹായിക്കുമെന്ന് ചൈനയുടെ സെൻട്രൽ ബാങ്ക്...

Read More >>
#cctvcamera |  സ്വന്തം മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് പിതാവ്

Sep 13, 2024 05:02 PM

#cctvcamera | സ്വന്തം മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് പിതാവ്

നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ...

Read More >>
#YagiCyclone | യാഗി ചുഴലിക്കാറ്റ്; മരണം 200 കവിഞ്ഞു, 128 പേ​രെ കാ​ണാ​താ​യി​

Sep 12, 2024 10:28 PM

#YagiCyclone | യാഗി ചുഴലിക്കാറ്റ്; മരണം 200 കവിഞ്ഞു, 128 പേ​രെ കാ​ണാ​താ​യി​

ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാം​വി​ധം ഉ​യ​ർ​ന്ന...

Read More >>
Top Stories