#NudityShow | ഓൺലൈൻ കോടതി ചേരുമ്പോൾ നഗ്നതാ പ്രദർശനം, വക്കീലിനെതിരെ കേസ്

#NudityShow | ഓൺലൈൻ കോടതി ചേരുമ്പോൾ നഗ്നതാ പ്രദർശനം, വക്കീലിനെതിരെ കേസ്
Sep 6, 2024 09:51 AM | By VIPIN P V

മുട്ടം: (truevisionnews.com) ഓൺലൈനിലൂടെയുള്ള കോടതി നടപടികൾ തുടരുന്നതിനിടെ നഗ്നതാ പ്രദർശനം നടത്തിയെന്ന ആരോപണത്തിൽ വക്കീലിനെതിരെ കേസ്.

തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

സെപ്തംബർ രണ്ടിന് രാവിലെ നടന്ന കേസിനിടയിലാണ് പരാതിക്ക് ആസ്പദമായ സംഭവം. കൊല്ലം ബാറിലെ അഭിഭാഷകനായ ടി കെ അജനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഒരു കേസിലെ വാദി ഭാഗത്തിന് വേണ്ടി ഹാജരായ വക്കീലാണ് കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ നഗ്നതാ പ്രദർശനം നടത്തിയതെന്നാണ് കോടതി ജീവനക്കാർ പരാതിപ്പെട്ടിരിക്കുന്നത്.

കേസ് വാദിക്കുന്നതിനിടെ അഭിഭാഷകന്റെ ഭാഗത്ത് നിന്ന് ശബ്ദം ഉയർന്നത് കോടതി നടപടി തടസം വരുത്തുന്നതായി തോന്നിയ കോടതി അജന്റെ മൈക്ക് ഓഫാക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഇതോടെ സീറ്റിൽ നിന്ന് എഴുന്നേറ്റ അജൻ നഗ്നതാ പ്രദൃശനം നടത്തിയെന്നാണ് കോടതി ജീവനക്കാരുടെ പരാതി.

മുട്ടം പൊലീസ് സ്റ്റേഷനിലാണ് കോടതി ജീവനക്കാരി പരാതി നൽകിയത്. ജീവനക്കാരിയുടെ പരാതിയിൽ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായുമാണ് മുട്ടം പൊലീസ് വിശദമാക്കുന്നത്.

കോടതി നടപടിയുടെ റെക്കോർഡിംഗ് അടക്കമുള്ളവ അന്വേഷണത്തിൽ പരിശോധിക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

#NudityShow #online #court #session #against# lawyer

Next TV

Related Stories
#death | പാനൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു

Jan 7, 2025 10:53 PM

#death | പാനൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു

മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറയുണ്ടായിരുന്നില്ല. പേടിച്ചോടുന്നതിനിടെ കുട്ടി ഈ കിണറ്റിൽ വീഴുകയായിരുന്നെന്നാണ്...

Read More >>
#MvGovindan | പെരിയ ഇരട്ട കൊലക്കേസ്; സിബിഐ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി,സിപിഐഎമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

Jan 7, 2025 07:49 PM

#MvGovindan | പെരിയ ഇരട്ട കൊലക്കേസ്; സിബിഐ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി,സിപിഐഎമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

സിബിഐ ആണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയതെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം വി ഗോവിന്ദൻ...

Read More >>
#accident |   നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

Jan 7, 2025 04:38 PM

#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

അമിത വേഗതയിലെത്തിയ ബസ് പെട്ടി ഓട്ടോറിക്ഷയിൽ...

Read More >>
 #hanging | കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 7, 2025 03:35 PM

#hanging | കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....

Read More >>
#PVAnwar  | 'തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് വന്നത്', സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ടെത്തി പി.വി അൻവർ

Jan 7, 2025 02:19 PM

#PVAnwar | 'തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് വന്നത്', സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ടെത്തി പി.വി അൻവർ

യുഡിഎഫിലേക്കുള്ള നീക്കങ്ങൾ സജീവമാക്കുന്നതിന് പിന്നാലെയാണ് പി.വി അൻവർ...

Read More >>
#KodiSuni | കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

Jan 7, 2025 01:37 PM

#KodiSuni | കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയില്‍ പ്രവേശിക്കാന്‍...

Read More >>
Top Stories