#health | അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ? എന്നാൽ അത് കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ ഏഴ് പച്ചക്കറികൾ ഏതാണെന്ന് അറിഞ്ഞാലോ...

#health |  അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?  എന്നാൽ അത് കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ ഏഴ്  പച്ചക്കറികൾ ഏതാണെന്ന് അറിഞ്ഞാലോ...
Aug 27, 2024 03:05 PM | By Athira V

( www.truevisionnews.com )അമിതവണ്ണമാണ് ഇന്ന് പലരുടെയും പ്രധാനപ്പെട്ട ആരോ​ഗ്യപ്രശ്നം. ഉദാനീസമായ ജീവിതശെെലി തന്നെയാണ് ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നത്.

വണ്ണം കുറയ്ക്കുന്നതിന് പച്ചക്കറികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് താഴേ പറയുന്നത്...

ചീര

ചീരയും മറ്റ് ഇലക്കറികളും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ചീര പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ വേവിച്ച കഴിക്കുക. ഇലക്കറികളിൽ കലോറി കുറവാണ്. കൂടാതെ, നാരുകളും പോഷകങ്ങളും കൂടുതലാണ്.

കൂൺ

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനമെല്ലാം കൂൺ സഹായിക്കുന്നു. അവ പ്രോട്ടീനിൽ സമ്പുഷ്ടമാണ്, മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും.

ബ്രൊക്കോളി

ബ്രൊക്കോളിയിൽ നാരുകളും ആരോഗ്യം വർദ്ധിപ്പിക്കുന്ന ധാതുക്കളും വിറ്റാമിനുകളും കൂടാതെ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

പച്ചമുളക്

മുളക് കഴിക്കുന്നതിലൂടെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അവയിൽ 'ക്യാപ്‌സൈസിൻ' അടങ്ങിയിട്ടുണ്ട്. ഇതും മൊറ്റബോളിസം കൂട്ടുന്നതിന് ഫലപ്രദമാണ്.

മത്തങ്ങ

കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള മത്തങ്ങ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. സാലഡുകളിലോ സ്മൂത്തികളിലും മത്തങ്ങ ഉൾപ്പെടാവുന്നതാണ്.

ക്യാരറ്റ്

ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച കലോറി കുറഞ്ഞ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പുഷ്ടമാണ് കാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

ക്യാബേജ്

ക്യാബേജ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം അതിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്. ഒരു കപ്പ് വേവിച്ച ക്യാബേജിൽ 34 കലോറി അടങ്ങിയിട്ടുണ്ട്. അതിൽ കൊഴുപ്പ് അടങ്ങിയിട്ടില്ല. ക്യാബേജിൽ അടങ്ങിയിരിക്കുന്ന നാരുകൾ കലോറി ഉപഭോഗം കുറയ്ക്കും.

#low #calorie #vegetables #lose #weight

Next TV

Related Stories
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
#health |  കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ?  മാറ്റം ഈസിയായി

Dec 18, 2024 01:52 PM

#health | കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ? മാറ്റം ഈസിയായി

സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് പല രീതിയിലുള്ള മാറ്റങ്ങളും നൽകും.കറുപ്പ് മാറാൻ ഇത് നന്നായി...

Read More >>
Top Stories