#Health | മലബന്ധം അകറ്റും, ഹൃദയത്തെ സംരക്ഷിക്കും ; പിയറിന്റെ അതിയശിപ്പിക്കുന്ന മറ്റ് ആരോ​ഗ്യ​ഗുണങ്ങളറിയാം

#Health |  മലബന്ധം അകറ്റും, ഹൃദയത്തെ സംരക്ഷിക്കും ; പിയറിന്റെ അതിയശിപ്പിക്കുന്ന മറ്റ് ആരോ​ഗ്യ​ഗുണങ്ങളറിയാം
Aug 26, 2024 09:48 AM | By ShafnaSherin

(truevisionnews.com)രുചികരവും പോഷകഗുണമുള്ളതുമായ പഴമാണ് പിയർ. വിറ്റാമിനുകളും നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പിയർ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും വരെ പിയർ സഹായകമാണ്.പിയറിലെ 'ഫ്ലേവനോയിഡ്' ആൻ്റിഓക്‌സിഡൻ്റുകൾ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നതായി 'മോളിക്യൂൾസ്' ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

പ്രമേഹമുള്ളവർക്ക് ധെെര്യമായി കഴിക്കാവുന്ന പഴമാണ് പിയർ. പിയറിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

ആഴ്ചയിൽ അഞ്ചോ അതിലധികമോ പിയർ കഴിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 23 ശതമാനം കുറവാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പിയറിലെ ഫ്ലേവനോയ്ഡുകൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കുടലിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.

പിയേഴ്സിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹന ആരോഗ്യത്തിന് പിയർ നല്ലതാണെന്ന് ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. മലബന്ധം എളുപ്പം അകറ്റുന്നതിന് മികച്ചതാണ് ഈ പഴം.

മൊത്തത്തിലുള്ള ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രീബയോട്ടിക്സും പിയറിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന നാരുകളും ആൻ്റിഓക്‌സിഡൻ്റും അടങ്ങിയിട്ടുള്ളതിനാൽ പിയർ ഹൃദയത്തിന് ആരോ​ഗ്യകരമായ പഴമാണ്.

ആന്തോസയാനിൻ എന്ന ആൻ്റിഓക്‌സിഡൻ്റിന് കൊറോണറി ആർട്ടറി രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന് ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിനുള്ള അപകട ഘടകമാണ്. ഇതിലെ പൊട്ടാസ്യം ഹൃദ്രോഗത്തിനുള്ള മറ്റൊരു അപകട ഘടകമായ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. പിയർ പഴത്തിൽ കലോറി കുറവാണ്.

ഉയർന്ന വെള്ളവും ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. പിയർ പഴം പതിവായി കഴിക്കുന്ന ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

ആൻ്റിഓക്‌സിഡൻ്റുകളുടെയും നിരവധി വിറ്റാമിനുകളും അടങ്ങിയ പിയർ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കും. വിറ്റാമിനുകൾ, ചെമ്പ്, നാരുകൾ എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ പിയർ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.

#Removes #constipation #protects #heart #Other #amazing #health #benefits #pear #are #known

Next TV

Related Stories
#sex | ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങിപ്പോകാറുണ്ടല്ലേ? അതിന്റെ കാരണം ഇതാണ്!

Sep 18, 2024 08:47 PM

#sex | ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങിപ്പോകാറുണ്ടല്ലേ? അതിന്റെ കാരണം ഇതാണ്!

അയാൾ പെട്ടെന്ന് ഉറങ്ങാൻ കിടക്കുന്നതിന് യഥാർത്ഥത്തിൽ ഒരു ശാസ്ത്രീയ കാരണമുണ്ട്...

Read More >>
#Health | കാപ്പി പൊടി കൊണ്ടുള്ള ഫേസ്‌പാക്കോ! മുഖം സുന്ദരമാക്കാൻ കാപ്പി പൊടി ഇങ്ങനെ ഉപയോഗിക്കാം

Sep 17, 2024 03:46 PM

#Health | കാപ്പി പൊടി കൊണ്ടുള്ള ഫേസ്‌പാക്കോ! മുഖം സുന്ദരമാക്കാൻ കാപ്പി പൊടി ഇങ്ങനെ ഉപയോഗിക്കാം

ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് പരീക്ഷിക്കാവുന്ന കോഫി കൊണ്ടുള്ള ഫേസ് പാക്കുകൾ...

Read More >>
#Health | മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെയും ഉപയോഗിക്കാം

Sep 15, 2024 04:08 PM

#Health | മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെയും ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും തക്കാളി മികച്ചതാണ്. മുഖം സുന്ദരമാക്കാൻ തക്കാളി മൂന്ന് രീതിയിൽ...

Read More >>
#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

Sep 14, 2024 04:09 PM

#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

പലരും പല്ലുകളിലെ കറ കളയാന്‍ ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍...

Read More >>
#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

Sep 14, 2024 09:48 AM

#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Read More >>
#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

Sep 13, 2024 05:34 PM

#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ തയാറാക്കാം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാനും റോസ് വാട്ടർ...

Read More >>
Top Stories