( www.truevisionnews.com )മികച്ച ആരോഗ്യം നിലനിർത്താൻ ലൈംഗിക ബന്ധത്തിലും ചില സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് നിർബന്ധമാണ്. ഈ മുൻകരുതലുകൾക്കൊപ്പം ശുചിത്വം പാലിക്കേണ്ടതും വളരെ പ്രധാനമാണ്.
ശുചിത്വം അവഗണിക്കുന്നത് പലതരത്തിലുള്ള അണുബാധകൾക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീകൾ നിർബന്ധമായും മൂത്രമൊഴിക്കണം.
ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് ബാക്ടീരിയയുടെയും മറ്റ് അണുബാധകളുടെയും സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് ഗർഭധാരണം തടയുമെന്നത് ഒരു തെറ്റിദ്ധാരണയാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
മൂത്രനാളിയിൽ അണുബാധ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് ലൈംഗികബന്ധം. ലൈംഗിക ബന്ധത്തിന് ശേഷം ബാക്ടീരിയകൾക്ക് എളുപ്പത്തിൽ ജനനേന്ദ്രിയത്തിൽ നിന്ന് മൂത്രനാളിയിലേക്ക് കടക്കാൻ കഴിയും. ഇത് മൂത്രാശയത്തിലേക്ക് കടക്കുകയും മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.
ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് മൂത്രനാളിയിൽ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യാൻ സഹായിക്കും. ഇതുവഴി അണുബാധയ്ക്കുള്ള സാധ്യത കുറയുന്നു
ലൈംഗികബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് ഗർഭധാരണത്തെ തടയുമോ?
ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് ഒരിയ്ക്കലും ഗർഭധാരണത്തെ തടയില്ല. മൂത്രനാളിയും യോനിയും രണ്ട് വ്യത്യസ്ത ശരീരഭാഗങ്ങളാണ്.
സെക്‌സിന് ശേഷം മൂത്രമൊഴിക്കുന്നത് വഴി യോനിയിൽ ബീജം പ്രവേശിക്കുന്നതിന് തടസ്സമാകില്ല. ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിച്ചാൽ മാത്രമേ ഗർഭധാരണം തടയാൻ സാധിക്കുകയുള്ളൂ.
ലൈംഗിക ബന്ധത്തിന് ശേഷം ദീർഘ സമയത്തേയ്ക്ക് സ്ത്രീകളുടെ മൂത്രനാളി പ്രദേശത്ത് നീറ്റൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് 30 മിനിറ്റിനുള്ളിൽ മൂത്രമൊഴിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും മൂത്രാശയ ഘടനയിലെ വ്യത്യാസമാണ് ഇതിന് കാരണം.
മൂത്രമൊഴിക്കുന്നത് വഴി ലൈംഗികമായി പകരുന്ന അണുബാധ തടയാൻ കഴിയുമോ?
ഇല്ല, ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് വഴി ലൈംഗികമായി പകരുന്ന അണുബാധകളെ തടയാൻ കഴിയില്ല. ലൈംഗിക രോഗങ്ങൾ തടയുന്നതിനുള്ള ഒരേയൊരു മാർഗ്ഗം ഗർഭനിരോധന മാർഗ്ഗങ്ങളാണ്.
മൂത്രാശയ അണുബാധ തടയുന്നതിനുള്ള മറ്റ് മാർഗ്ഗങ്ങൾ 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുക ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക ചെറുചൂടുള്ള വെള്ളത്തിൽ ജനനേന്ദ്രിയം വൃത്തിയാക്കുക മൂത്രമൊഴിക്കാൻ തോന്നുമ്പോൾ തന്നെ മൂത്രം ഒഴിയ്ക്കുക. ഒരിയ്ക്കലും മൂത്രം പിടിച്ച് വയ്ക്കരുത്.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
#health #is #it #healthy #to #pee #after #sex