ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക്; പരീക്ഷ അടുക്കുന്നു, പാട്പെട്ട് വിദ്യാർത്ഥികൾ

ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക്; പരീക്ഷ അടുക്കുന്നു, പാട്പെട്ട് വിദ്യാർത്ഥികൾ
Jul 9, 2025 04:14 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് സമരങ്ങളുടെ വേലിയേറ്റത്തെ തുടർന്ന് അധ്യയനം മുടങ്ങി വിദ്യാർത്ഥികൾ. ഇന്നലെ സ്വകാര്യ ബസുകൾ സമരം നടത്തിയപ്പോൾ, ഇന്ന് ദേശീയ പണിമുടക്കും നടന്നു. ഇതിനിടെയാണ് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐയും രംഗത്തെത്തിയത്. ദിവസങ്ങൾക്ക് മുമ്പാണ് കെ.എസ്.യു പഠിപ്പ് മുടക്കിയത്. പാദ വാർഷിക പരീക്ഷ ദിവസങ്ങൾക്കകം നടക്കാനിരിക്കെയാണ് ഈ സമരങ്ങളത്രയും നടക്കുന്നത്.

ഇത്രയും സമരങ്ങൾക്കും പണിമുടക്കിനുമിടയിൽ പരീക്ഷക്ക് മുമ്പ് പാഠഭാഗങ്ങൾ പൂർത്തീകരിക്കാൻ പെടാപാടു പെടുകയാണ് അധ്യാപകർ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് നാളെ ഇടത് വിദ്യാർത്ഥി സംഘടന പഠിപ്പ് മുടക്കുന്നത്.

സർവകലാശാലകൾ കാവിവത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെയാണ് എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. 

കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. പ്രധാന കവാടത്തിന് മുന്നിലെ വാതിലുകൾ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തിയെങ്കിലും വിസി ഓഫീസിൽ ഇല്ലാത്തതിനാൽ പ്രതിഷേധക്കാർ ഓഫീസിനു മുന്നിൽ തടിച്ച് കൂടുകയായിരുന്നു . വിസിയുടെ ചേംബറിന് മുൻവശം എസ്എഫ്ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. പിന്നാലെ പ്രവർ‌ത്തകരെ ബലം പ്രയോ​ഗിച്ച് പൊലീസ് സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.

അതേസമയം കാലിക്കറ്റ്- കണ്ണൂർ-കേരളാ സർവലാശാലകളിലും എസ്എഫ്ഐ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കായിരു



Yesterday bus strike today strike tomorrow SFI study strike Exams are approaching students are struggling

Next TV

Related Stories
ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Jul 9, 2025 08:09 PM

ഹൃദയങ്ങളിൽ എന്നും..... ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ...

Read More >>
കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

Jul 9, 2025 06:33 PM

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി...

Read More >>
ജ്യോതി മൽഹോത്രയെ പ്രമോഷന് വേണ്ടി തെരഞ്ഞെടുത്ത മാനദണ്ഡം ടൂറിസം മന്ത്രി വ്യക്തമാക്കണം -വിഡി സതീശനെ തള്ളി കെ സുധാകരൻ

Jul 9, 2025 06:29 PM

ജ്യോതി മൽഹോത്രയെ പ്രമോഷന് വേണ്ടി തെരഞ്ഞെടുത്ത മാനദണ്ഡം ടൂറിസം മന്ത്രി വ്യക്തമാക്കണം -വിഡി സതീശനെ തള്ളി കെ സുധാകരൻ

വിവാദ വ്ലോഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ...

Read More >>
Top Stories










//Truevisionall