#Travel | വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

#Travel | വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക
Aug 23, 2024 02:00 PM | By ShafnaSherin

.(truevisionnews.com)ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കി മറ്റൊരു രാജ്യം കൂടി. ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസാ രഹിത യാത്രയ്ക്ക് അവസരം നല്‍കുന്നത്.

ഇന്ത്യ, യുകെ, യുഎസ് ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയില്ലാതെ യാത്ര ചെയ്യാനാകുകയെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ ഒന്നു മുതലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീലങ്കയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുക. 30 ദിവസം വരെ രാജ്യത്ത് തങ്ങാനാകും. ആറ് മാസത്തെ ഈ പദ്ധതി വഴി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തമാക്കുകയുമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമാണ്. ശ്രീലങ്ക സന്ദര്‍ശിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.

ഇനി മുതല്‍ ഈ യാത്ര കൂടുതല്‍ എളുപ്പമാകും. ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവയടക്കം നിരവധി രാജ്യക്കാര്‍ക്കാണ് ഇത്തവണ വിസയില്ലാ യാത്രക്ക് അനുമതി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതിന്‍റെ പൈലറ്റ് പദ്ധതി അവതരിപ്പിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ സൗജന്യ വിസ അനുവദിച്ച പദ്ധതിയുടെ വിജയത്തിന് ശേഷമാണ് അതിന് തുടര്‍ച്ചയായി പുതിയ തീരുമാനം വരുന്നത്.

#Can #travel #without #visa #SriLanka #allow #visa #free #travel #35 #countries #including #India

Next TV

Related Stories
#Kollammeriland |  കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

Dec 18, 2024 05:04 PM

#Kollammeriland | കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

എട്ടോളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് തുരുത്താണ് മെരിലാൻഡ്...

Read More >>
#Ksrtc | ഈ ഡിസംബറിൽ പോവാം; ആനവണ്ടിയിൽ കുറഞ്ഞ ചെലവിലൊരു യാത്ര

Dec 12, 2024 11:02 PM

#Ksrtc | ഈ ഡിസംബറിൽ പോവാം; ആനവണ്ടിയിൽ കുറഞ്ഞ ചെലവിലൊരു യാത്ര

കെ.എസ്.ആർ.ടി.സിയുടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തിയിൽ മലപ്പുറം, കോഴിക്കോട് ഡിപ്പോകളാണ് യാത്ര...

Read More >>
#Amapara | ജീ​പ്പ് സ​ഫാ​രി​യും ട്ര​ക്കി​ങ്ങും; പോവാം ആമപ്പാറയിലേക്ക്

Dec 9, 2024 10:46 PM

#Amapara | ജീ​പ്പ് സ​ഫാ​രി​യും ട്ര​ക്കി​ങ്ങും; പോവാം ആമപ്പാറയിലേക്ക്

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി മേ​ഖ​ല​യാ​യ ആ​മ​പ്പാ​റ​യി​ലെ​ത്തി​യാ​ല്‍ ക​ണ്ണി​ന് കു​ളി​ര്‍മ​യേ​കു​ന്ന വി​ശേ​ഷ​ങ്ങ​ളാണ്...

Read More >>
#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

Dec 3, 2024 09:36 PM

#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

ചുരത്തിനുമുകളിലെ ചെറുചുരം കയറി ഗ്രാമത്തിലേക്കെത്തുമ്പോൾ തുടിതാളവും ചീനിക്കുഴൽ വിളിയും സന്ദർശകരെ...

Read More >>
#Illikalkall | കൂനൻ കല്ല് കാണാൻ മല കയറാം;  മലനിരകൾക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര

Nov 29, 2024 11:07 PM

#Illikalkall | കൂനൻ കല്ല് കാണാൻ മല കയറാം; മലനിരകൾക്ക് നടുവിലായി തലയുയർത്തി നിൽക്കുന്ന ഇല്ലിക്കൽ കല്ലിലേക്കൊരു യാത്ര

മല കയറി എത്തുമ്പോൾ വ്യക്തമായി കാണാനാകുന്നത് കൂനൻ കല്ല് ആണ്. ചെറിയ അരുവികൾ ധാരാളമുള്ള ഇവിടെ നിന്നാണ് മീനച്ചിലാറിൻ്റെ ഉത്സഭവം എന്നാണ്...

Read More >>
Top Stories