(truevisionnews.com) ശരീര ഭാരം കുറയ്ക്കലുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ച് ഭക്ഷണ തീരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവ.
ചോറ് കഴിച്ചാൽ ശരീര ഭാരം കൂടുമെന്ന് പരക്കെയൊരു വിശ്വാസമുണ്ട്. അതിനാൽ തന്നെ ശരീര ഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവർ ആദ്യം ഡയറ്റിൽനിന്നും ചോറ് പൂർണമായും ഒഴിവാക്കുന്നതാണ് പതിവ്.
പക്ഷേ, ചോറ് കഴിച്ചാൽ ശരീര ഭാരം കൂടുമെന്നത് തെറ്റായ ധാരണയാണെന്ന് ഫിറ്റ്നസ് കോച്ച് സിമ്രൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീലിൽ അഭിപ്രായപ്പെട്ടു.
ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചോറ് കഴിക്കാം. ചോറ് ഒരിക്കലും ശരീര ഭാരം വർധിപ്പിക്കില്ലെന്നും അവർ പറയുന്നു. ഏതു ഭക്ഷണവും അമിതമായി കഴിക്കുമ്പോഴാണ് ശരീര ഭാരം കൂടുന്നത്.
ചോറും അതുപോലെയാണ്. മിതമായി അളവിൽ കഴിച്ചാൽ ഏതു ഭക്ഷണത്തെയും പോലെ ചോറ് കഴിക്കാനും പേടി വേണ്ടെന്ന് അവർ വ്യക്തമാക്കി.
ചോറ് ശരീരഭാരം വർധിപ്പിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല, എന്നാൽ, അമിതമായി ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും ഭക്ഷണ സാധനങ്ങൾ ശരീരഭാരം കൂടുന്നതിന് ഇടയാക്കും.
ശരീര ഭാരം കൂട്ടുമെന്ന ഭയമില്ലാതെ ചോറ് കഴിക്കാനൊരു ടിപ്‌സും അവർ പറഞ്ഞിട്ടുണ്ട്. ''ഉച്ചയ്ക്കോ രാത്രിയോ ഭക്ഷണം കഴിക്കുന്നതിനു 10-12 മിനിറ്റ് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക.
അതിനുശേഷം സാലഡ് കഴിക്കുക. അതിനുശേഷം ചോറ് കഴിക്കുക. ചോറിന്റെ അളവ് നിയന്ത്രിക്കുക, കൂടുതൽ കറികളും തൈരും കഴിക്കുക.''
അതുപോലെ തന്നെ ഭക്ഷണം ശ്രദ്ധയോടെ ചവച്ചരച്ച് കഴിക്കണം. ഭക്ഷണം കഴിക്കുമ്പോൾ ടിവിയോ മൊബൈലോ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റിവയ്ക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഇടയാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
#Do #not #giveup #rice #lose #weight #not #gain #weight #you #eat #this #way