#mudslide | കുന്നിടിച്ച് റോഡ് വീതി കൂട്ടുന്നതിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുതാണു; കാസർഗോഡ് ദേശീയപാതയോരത്ത് മണ്ണിടിച്ചിൽ

#mudslide | കുന്നിടിച്ച് റോഡ് വീതി കൂട്ടുന്നതിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുതാണു; കാസർഗോഡ് ദേശീയപാതയോരത്ത് മണ്ണിടിച്ചിൽ
Aug 12, 2024 10:41 AM | By Athira V

കാസര്‍കോട്: ( www.truevisionnews.com )കാസർകോട് കുണ്ടടുക്കത്ത് ദേശീയ പാതയോരത്ത് വീണ്ടും മണ്ണിടിച്ചില്‍. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയ പാതാ നിര്‍മ്മാണമാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നേരത്തെ റോഡരികില്‍ മണ്ണെടുത്ത ഭാഗത്ത് വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു.

ദേശീയ പാത 66 ല്‍ കുണ്ടടുക്കത്താണ് പുതിയ മണ്ണിടിച്ചില്‍. കുന്നിടിച്ച് റോഡ് വീതി കൂട്ടുന്നതിനിടെയാണ് സര്‍വീസ് റോഡ് ഇടിഞ്ഞു താണത്. ഇതോടെ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി.

നേരത്തെ ഈ പ്രദേശത്ത് മണ്ണെടുത്ത ഭാഗത്ത് വിള്ളല്‍ ഉണ്ടായിരുന്നു. ഇത് പരിശോധിച്ച് നടപടി തുടരുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. വലിയ തോതില്‍ മണ്ണ് അശാസ്ത്രീയമായി നീക്കിയതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നേരത്തേയും പ്രദേശത്ത് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നും അത് മറയ്ക്കാന്‍ നിര്‍മ്മാണ കമ്പനി സിമന്‍റ് പൂശാറാണ് പതിവെന്നുമാണ് ആരോപണം. ഇനിയും പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്നും നിരവധി വീടുകള്‍ ഭീഷണിയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

ഇനി കൃത്യമായ മാനദണ്ഡങ്ങളോടെയല്ലാതെ ദേശീയ പാത നിര്‍മ്മാണം അനുവദിക്കില്ലെന്നാണ് ഇവരുടെ തീരുമാനം.

#service #road #collapsed #while #road #being #widened #mudslide #again #national #highway #kasaragod

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
Top Stories

//Truevisionall