(truevisionnews.com)വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാൻ'.
ചിത്രത്തിൻ്റെ പ്രമോഷൻ തിരക്കിലാണ് താരം. വൈറ്റ് തീമിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് താരം പ്രമോഷൻ വേദികളിലെത്തിയത്.
ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.അന്തർ അഗ്നിയുടേതാണ് വിക്രം അണിഞ്ഞിരിക്കുന്ന വെറൈറ്റി ജാക്കറ്റ് ഷർട്ട് കോംമ്പോ.
എലിയ സെറ്റ് കളക്ഷനിൽ നിന്നുള്ള 38900 രൂപ വില വരുന്ന ജാക്കറ്റും, നൈഫ് ഷാക്കറ്റ് കളക്ഷനിൽ നിന്നുള്ള 24500 രൂപ വില വരുന്ന ഷർട്ടുമാണ് വിക്രം ധരിച്ചിരിക്കുന്നത്.
6890 വിലവരുന്ന റോസ്വിൻ ബഗ്‌സിൻ്റെ ഗലീലിലയോ സൺ കൂളിങ് ഗ്ലാസാണ് ചിത്രത്തിൽ താരം ഉപയോഗിച്ചിരിക്കുന്നത്.
വൈറ്റ് മഡ്‌സിന്റെ ബീജ് നിറത്തിലുള്ള 14000 രൂപ വിലവരുന്ന സൗത്ത് വാക്ക് ബിഗ് ടാസ്സിൽ സ്ലിപ് ഓൺ ഷൂസാണ് മാച്ചിങ്ങായി അണിഞ്ഞിരിക്കുന്നത്. ഇഷ ബൻസാലയാണ് വിക്രത്തിന്റെ ഈ മിക്‌സ് ആൻ്റ് മാച്ച് ലുക്കിൻ്റെ സ്റ്റൈലിനു പിന്നിൽ.
#ChiyanVikram #shines #white t#heme