ചൊക്ലി( കണ്ണൂർ ) : ( www.truevisionnews.com ) നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 700 കിലോ കശുവണ്ടി ചൊക്ലി പോലീസ് പിടികൂടി. വാഹനവും കശുവണ്ടിയും കസ്റ്റഡിയിലെടുത്തു.
കാഞ്ഞിരത്തിൻകീഴിൽ ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.എസ്. രഞ്ജുവിൻ്റെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ഇന്നോവ കാറിൽ നിന്നും ഏഴ് ലക്ഷത്തിൽപരം വിലവരുന്ന നല്ലയിനം കശുവണ്ടി കണ്ടെത്തിയത്.
കോഴിക്കോട് നിന്നും വാങ്ങിയ കശുവണ്ടി കുത്തുപറമ്പിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു. ജി.എസ്.ടി. വകുപ്പുദ്യോഗസ്ഥർ ചൊക്ലി സ്റ്റേഷനിലെത്തി 65,000 രൂപ നികുതിയിനത്തിലും, പിഴയായും ഈടാക്കിയശേഷം വാഹനവും കശുവണ്ടിയും വിട്ടുകൊടുത്തു.
#Tax #evasion #attempt #Kannur #Chokli #police #seized #700kg #cashewnuts