#blackclothe | കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്; വിചിത്ര നിർദ്ദേശവുമായി സ്കൂൾ, വൻ വിമർശനം

#blackclothe | കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്; വിചിത്ര നിർദ്ദേശവുമായി സ്കൂൾ, വൻ വിമർശനം
Aug 10, 2024 02:44 PM | By VIPIN P V

(truevisionnews.com) ടെക്സാസിലെ ഒരു സ്കൂൾ ഡിസ്ട്രിക്റ്റ് അടുത്തിടെ ഒരു പുതിയ തീരുമാനം എടുത്തു. സ്കൂളുകളിൽ കറുത്ത വസ്ത്രം ധരിച്ചെത്തരുത്.

കറുത്ത വസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഈ തീരുമാനം വലിയ വിമർശനം നേരിടുകയാണ്. എൽ പാസോ ഇൻഡിപെൻഡൻ്റ് സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ ഭാഗമായ ചാൾസ് മിഡിൽ സ്കൂളിലാണ് ഈ കറുത്ത വസ്ത്രങ്ങൾ നിരോധിച്ചിരിക്കുന്നത്.

അതിന് കാരണമായി പറഞ്ഞത് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ വിദ്യാർത്ഥികളുടെ മാനസികാരോ​ഗ്യത്തെ ബാധിക്കും എന്നതായിരുന്നു. ചാൾസ് മിഡിൽ സ്കൂൾ പ്രിൻസിപ്പൽ നിക്ക് ഡിസാൻ്റിസ് പറയുന്നത്,

ഈ ആഴ്ച ആദ്യം തന്നെ മാതാപിതാക്കളുമായി പുതിയ നയത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു എന്നാണ്. കറുത്ത ടോപ്പും ബോട്ടവും ധരിക്കരുത് എന്നാണ് പറയുന്നത്.

സന്തോഷവും ആരോ​ഗ്യവുമുള്ള കുട്ടികളേക്കാൽ, വിഷാദികളായ, മാനസികാരോ​ഗ്യക്കുറവുള്ള, അക്രമവാസന കൂടിയ നിറമായിട്ടാണ് പ്രിൻസിപ്പൽ കറുപ്പിനെ സൂചിപ്പിക്കുന്നത്.

എന്നാൽ, ഈ തീരുമാനം വലിയ വിമർശനത്തിനും ചർച്ചയ്ക്കും വഴിവെച്ചു. മാനസികാരോ​ഗ്യവും വസ്ത്രത്തിന്റെ നിറവും തമ്മിൽ എന്താണ് ബന്ധമെന്നായിരുന്നു മിക്കവരും ചോദിച്ചത്.

മാനസികാരോ​ഗ്യക്കുറവിലേക്കും വിഷാദത്തിലേക്കും നയിക്കുന്നത് കുട്ടികളുടെ അനുഭവങ്ങളും അവരുടെ മനസിനകത്തുള്ള കാര്യങ്ങളും ആണ്.

അവിടെ വസ്ത്രത്തിന് എന്താണ് പങ്ക് എന്നും ഒരുപാട് പേർ ചോദിച്ചു. ഈ തീരുമാനത്തെ വിമർശിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും.

കറുത്ത നിറത്തിലുള്ള വസ്ത്രം എങ്ങനെയാണ് കുട്ടികളുടെ സന്തോഷത്തെ സ്വാധീനിക്കുന്നത് എന്നും പലരും ചോദിച്ചു. അതേസമയം സ്കൂൾ പറയുന്നത്, ഇതൊരു തീരുമാനമല്ല, ഒരു നിർദ്ദേശം മുന്നോട്ട് വച്ചു എന്ന് മാത്രമേയുള്ളൂ എന്നാണ്.

ഇത്രയധികം വിമർശനങ്ങൾ നിലനിൽക്കുന്നത് കൊണ്ട് തന്നെ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം സ്കൂൾ നടപ്പിലാക്കുമോ എന്ന് ഉറപ്പില്ല

#wear #blackclothes #School #strange #proposal #massive #criticism

Next TV

Related Stories
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories










GCC News