#kurinjiblossom | കല്യാണത്തണ്ട് മലനിരകളിൽ കുറിഞ്ഞി വസന്തം, ഒഴുകിയെത്തി സഞ്ചാരികൾ

#kurinjiblossom | കല്യാണത്തണ്ട് മലനിരകളിൽ കുറിഞ്ഞി വസന്തം, ഒഴുകിയെത്തി സഞ്ചാരികൾ
Aug 7, 2024 03:05 PM | By Jain Rosviya

ഇടുക്കി: (truevisionnews.com)അപൂർമായെത്തിയ കുറിഞ്ഞി വസന്തം കാണാൻ കല്യാണത്തണ്ട് മലനിരകളിൽ വൻ തിരക്ക്.

മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ട കുറിഞ്ഞികളും. ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ കുറിഞ്ഞി വസന്തം പടർന്നതോടെ കാഴ്ചക്കാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്.

തുടക്കത്തിൽ അങ്ങിങ്ങായി ചെറിയ തോതിൽ കണ്ട പൂക്കൾ ശക്തമായ മഴ ദിവസങ്ങൾക്ക് ശേഷം ഒരു മലനിരയാകെ പടർന്നിരിക്കുകയാണ്.

വിവിധ ജില്ലകളിൽ നിന്നുള്ള സഞ്ചാരികളാണ് കുറിഞ്ഞി വസന്തം നുകരാൻ എത്തുന്നത്. സഞ്ചാരികളിൽ ഏറെയും ചെറുപ്പക്കാരണന്നതാണ് മറ്റൊരു പ്രത്യേകത.

ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.ഇടുക്കി ജലാശയത്തിൻ്റെ പശ്ചാത്തലത്തിൽ പൂവിട്ട് നിൽക്കുന്ന നീലവസന്തം ആരേയും ആകർഷിക്കുന്നതാണ്.

വീശിയടിക്കുന്ന കാറ്റിൽ തലയാട്ടി നിൽക്കുന്ന നീലപൂക്കൾ, മഞ്ഞ് പെയ്യുന്ന കല്യാണത്തണ്ട് മലനിരകളെ കൂടുതൽ മനോഹരിയാക്കുന്നു.

ഒരു മാസം കൂടി കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീല നിറമാകും. ഓണക്കാലത്ത് വിനോദ സഞ്ചാരികളെ വരവേൽക്കാൻ കാത്തിരിക്കുകയാണ് കല്യാണത്തണ്ടിന്റെ നീലവസന്തം.

മൂന്നാറിലെ നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുത കാഴ്ച്ചയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന കുറിഞ്ഞി പൂക്കൾ കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ മൂന്നാറിലെത്താറുണ്ട്.

അത്രമേൽ വിശാലമല്ലെങ്കിലും കല്യാണത്തണ്ട് മലനിരകളിലും ഒരു കുറിഞ്ഞി പൂക്കാലം തന്നെയാണ് വന്നെത്തിയിട്ടുള്ളത്.

കട്ടപ്പന - ചെറുതോണി റൂട്ടിൽ നിർമലാ സിറ്റിയിൽ രണ്ടു കിലോമീറ്ററോളം ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ കല്യാണത്തണ്ട് മലനിരകളിലെത്താം.

ഇവിടെ നിന്നും ഇടത്തേയ്ക്ക് മറ്റൊരു ചെറിയ മലയുടെ കൂടി മുകളിലേയ്ക്ക് കയറുമ്പോഴാണ് നീല കുറിഞ്ഞി വസന്തം ദൃശ്യമാകുക.

മുൻവർഷങ്ങളിലും കല്യാണത്തണ്ടിൻ്റെ ചില സ്ഥലങ്ങളിൽ നീലകുറിഞ്ഞി പൂത്തിരുന്നു.

വരും നാളുകളിൽ പൂക്കൾ കൂടുതൽ വിരിയുന്നതോടെ നിരവധി സഞ്ചാരികൾ ഈ മനോഹര കാഴ്ച തേടിയെത്തുമെന്നുറപ്പാണ്.

#kurinji #blossom #kalyanathandu #idukki #plenty #comes #visit

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
Top Stories










Entertainment News