#punarjaniproject | പ്രതിപക്ഷ നേതാവിൻ്റെ പുനർജനി പദ്ധതിക്കെതിരെ ഇഡി; പരാതിക്കാരന് നോട്ടീസ്, രേഖകൾ ഹാജരാക്കണം

#punarjaniproject | പ്രതിപക്ഷ നേതാവിൻ്റെ പുനർജനി പദ്ധതിക്കെതിരെ ഇഡി; പരാതിക്കാരന് നോട്ടീസ്, രേഖകൾ ഹാജരാക്കണം
Aug 6, 2024 04:38 PM | By VIPIN P V

കൊച്ചി: (truevisionnews.com) പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുനർജനി പദ്ധതിക്കെതിരെ അന്വേഷണം പുരോഗമിക്കവെ പരാതിക്കാരന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.

പരാതിക്കാധാരമായ രേഖ ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു.

പദ്ധതിയുടെ മറവിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. 2018 ലെ പ്രളയത്തിന് പിന്നാലെ സതീശന്റെ മണ്ഡലമായ പറവൂരിൽ നടപ്പാക്കിയ പദ്ധതിയാണ് പുനർജനി.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. സതീശൻ്റെ വിദേശയാത്ര, പണപ്പിരിവ്, പണവിനിയോഗം എന്നീ കാര്യങ്ങളും ഇഡി അന്വേഷണത്തിലാണ്.

വിദേശത്തുനിന്ന് പണം സ്വീകരിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ വിജിലൻസ് രഹസ്യപരിശോധന നടത്തിയിരുന്നു.

പിന്നാലെ സർക്കാർ അനുമതിയോടെ അന്വേഷണത്തിലേക്ക് കടന്നു. ഈ ഘട്ടത്തിലാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.

പരാതിക്കാരുടേയും പദ്ധതിയുമായി ബന്ധപ്പെട്ടവരുടെയും മൊഴി നേരത്തെ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.

#ED #opposition #leader #reincarnationplan #Complainant #served #notice #documents

Next TV

Related Stories
#sexualassault | ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടു പ്രതികൾക്ക് തടവും പിഴയും

Sep 9, 2024 10:51 PM

#sexualassault | ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടു പ്രതികൾക്ക് തടവും പിഴയും

റിജോയെ അൻപത് വർഷം തടവും രണ്ടര ലക്ഷം പിഴയും ജിതിനെ 40 വർഷം തടവിനും രണ്ട് ലക്ഷം പിഴയും അടക്കാനാണ് വിധി....

Read More >>
#suicide | എലിവിഷം കഴിച്ച്   ചികിത്സയിലിരിക്കെ തളിപ്പറമ്പ് സ്വദേശിനി  മരിച്ചു

Sep 9, 2024 10:45 PM

#suicide | എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ തളിപ്പറമ്പ് സ്വദേശിനി മരിച്ചു

ഇക്കഴിഞ്ഞ 31 നാണ് പാറക്കോട്ടെ വീട്ടിൽ വെച്ച് വിഷം കഴിച്ചത്....

Read More >>
#liquor | ഓണം സ്പെഷ്യൽ ഡ്രൈവ്, പിന്നാലെ കിണറ്റിൽ പരിശോധന; കണ്ടെത്തിയതോ 35 ലിറ്റർ കോട

Sep 9, 2024 10:38 PM

#liquor | ഓണം സ്പെഷ്യൽ ഡ്രൈവ്, പിന്നാലെ കിണറ്റിൽ പരിശോധന; കണ്ടെത്തിയതോ 35 ലിറ്റർ കോട

ഇയാളെ അറസ്റ്റു ചെയ്തു.ഗോപാലകൃഷ്ണൻ വർഷങ്ങളായി ചാരായം കച്ചവടം ചെയ്യുന്നതും, ഇരുപതിലധികം അബ്കാരി കേസിൽ പ്രതിയാണെന്നും എക്സൈസ്...

Read More >>
#Honeytrap | ഹണി ട്രാപ്പ്; യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​ വ​രു​ത്തി പണം​ത​ട്ടി​യ ​കേ​സി​ൽ യുവതിയും ബന്ധുവും അറസ്റ്റിൽ

Sep 9, 2024 10:19 PM

#Honeytrap | ഹണി ട്രാപ്പ്; യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​ വ​രു​ത്തി പണം​ത​ട്ടി​യ ​കേ​സി​ൽ യുവതിയും ബന്ധുവും അറസ്റ്റിൽ

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വാ​ക്കാ​ലൂ​ർ ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ ശു​ഹൈ​ബ് (27), സു​ഹൃ​ത്ത് മ​ൻ​സൂ​ർ എ​ന്നി​വ​ർ...

Read More >>
#Highcourt | ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ വരവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

Sep 9, 2024 10:01 PM

#Highcourt | ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ വരവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

മുമ്പ് അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി...

Read More >>
#carfire | ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും രക്ഷപ്പെട്ടു

Sep 9, 2024 09:32 PM

#carfire | ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും രക്ഷപ്പെട്ടു

കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ്...

Read More >>
Top Stories