#pkfiros | 'ദുരന്തമുഖത്ത് രാഷ്ട്രീയമില്ല; ഊട്ടുപുര പൂട്ടിയതിൽ പ്രതിഷേധമല്ല, വിഷമമാണ് ഉണ്ടായത്' - പി.കെ ഫിറോസ്

#pkfiros |  'ദുരന്തമുഖത്ത് രാഷ്ട്രീയമില്ല; ഊട്ടുപുര പൂട്ടിയതിൽ പ്രതിഷേധമല്ല, വിഷമമാണ് ഉണ്ടായത്' -  പി.കെ ഫിറോസ്
Aug 5, 2024 03:19 PM | By Susmitha Surendran

മേപ്പാടി: (truevisionnews.com)  ദുരന്തമുഖത്ത് രാഷ്ട്രീയമില്ലെന്നും ഊട്ടുപുര പൂട്ടിയതിൽ പ്രതിഷേധമല്ല, വിഷമമാണ് ഉണ്ടായതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.

വൈറ്റ് ഗാർഡിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി കെ.രാജന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ഫിറോസ് പറഞ്ഞു. സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഊട്ടുപുരയുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും പികെ ഫിറോസ് വ്യക്തമാക്കി.

'മന്ത്രിയുടെ വാക്കുകളെ മാനിക്കുന്നു. ദുരന്തമുഖത്ത് രാഷ്ട്രീയം പാടില്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ദുരന്തമുഖത്ത് പ്രതിപക്ഷം,ഭരണപക്ഷം എന്നൊന്നും ഇല്ല.

എല്ലാവരും കൂട്ടായി പ്രവർത്തിക്കേണ്ട ഒന്നാണ്. അവിചാരിതമായി ഊട്ടുപുര നിർത്തിയതിലുള്ള പ്രതിഷേധവും വേദനയുമാണ് രേഖപ്പെടുത്തിയത്.

ദിവസങ്ങളായി അവിടെ പ്രവർത്തിക്കുന്നവരെ അപമാനിക്കുന്ന രീതിയുണ്ടായപ്പോൾ വേദനയുണ്ടായി'... ഫിറോസ് പറഞ്ഞു. ദുരിതബാധിത മേഖലയിലെ ഊട്ടുപുരകളിലെ പ്രവര്‍ത്തനം നിർത്താൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞിരുന്നു.

വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ മഹത്തരമായ പ്രവർത്തനമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തുന്ന മേഖലയിലേക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് നിയന്ത്രണം, അവിടെ സർക്കാർ സംവിധാനം വഴി തന്നെ ഭക്ഷണം ഉറപ്പാക്കുന്നുണ്ട്.

മറ്റിടങ്ങളിൽ ഭക്ഷണം നൽകുന്നത് തടയാൻ സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറ്റ് ഗാർഡിന്റെ സേവനം മഹത്തരമാണ്.

ആരെയും തടയാൻ ഞങ്ങൾ നിശ്ചയിച്ചിട്ടില്ല. ഒരു തർക്കത്തിനും ഇപ്പോൾ ഇടയില്ല. നമ്മൾ ഒറ്റമനസായി നിൽക്കേണ്ട സമയമാണ്. ഇപ്പോൾ വേണ്ടത് വിവാദമല്ലെന്നും മന്ത്രി പറഞ്ഞു. നാദാപുരം നരിപ്പറ്റ വൈറ്റ്ഗാർഡ് ജൂലൈ 31ന് ആരംഭിച്ച് നാലു ദിവസമായി നടത്തിവന്ന ഊട്ടുപുരയാണ് പൂട്ടിച്ചത്.

#pkfiros #row #over #white #guards #mess #wayanad #meppadi

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
Top Stories










//Truevisionall