#INDvsSL | കളി മറന്ന് ഇന്ത്യ; ശ്രീലങ്കയ്ക്ക് എതിരെ 32 റൺസിന്റെ പരാജയം

#INDvsSL | കളി മറന്ന് ഇന്ത്യ; ശ്രീലങ്കയ്ക്ക് എതിരെ 32 റൺസിന്റെ പരാജയം
Aug 4, 2024 10:24 PM | By VIPIN P V

കൊളംബൊ: (truevisionnews.com) ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 32 റണ്‍സിന്റെ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓാവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തത്.

64 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

അക്‌സര്‍ പട്ടേല്‍ 44 റണ്‍സെടുത്ത് പുറത്തായി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് അവിഷ്‌ക ഫെര്‍ണാണ്ടോ (40), കമിന്ദു മെന്‍ഡിസ് (40), ദുനിത് വെല്ലാലഗെ (39) എന്നിവരുടെ ഇന്നിംഗ്‌സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണിംഗ്് വിക്കറ്റില്‍ രോഹിത് ശര്‍മ - ശുഭ്മാന്‍ ഗില്‍ (35) സഖ്യം 97 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ 14-ാം ഓവറില്‍ രോഹിത്തിനെ ജെഫ്രി പുറത്താക്കി.

44 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇത്രയും റണ്‍സ് അടിച്ചെടുത്തത്. പിന്നാലെ കൂട്ടത്തകര്‍ച്ചയായിരുന്നു ഇന്ത്യക്ക്. ഗില്‍, വിരോട് കോലി (14), ശിവം ദുബെ (0), ശ്രേയസ് അയ്യര്‍ (7), കെ എല്‍ രാഹുല്‍ (2) എന്നിവരെയും ജെഫ്രി പുറത്താക്കി ഇതോടെ ആറിന് 147 എന്ന നിലയിലായി ഇന്ത്യ.

തുടര്‍ന്ന് അക്‌സര്‍ - സുന്ദര്‍ (15) സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അക്‌സറിനെ പുറത്താക്കി ചരിത് അസലങ്ക ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ സുന്ദറിനേയും അസലങ്ക മടക്കി.

മുഹമ്മദ് സിറാജ് (4) വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ് (3) റണ്ണൗട്ടായി. കുല്‍ദീപ് യാദവ് (7) പുറത്താവാതെ നിന്നു.

നേരത്തെ, മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്താണ് ഇന്ത്യ തുടങ്ങിയത്. പതും നിസ്സങ്കയെ (0) മുഹമ്മദ് സിറാജ്, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ അവിഷ്‌ക ഫെര്‍ണാണ്ടോ - കുശാന്‍ മെന്‍ഡിസ് (30) സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ അവിഷ്‌കെ പുറത്താക്കി സുന്ദര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ കുശാലിനെയും സുന്ദര്‍ മടക്കി. ഇതോടെ മൂന്നിന് 79 എന്ന നിലയിലായി ലങ്ക. സധീര സമരവിക്രമ (14), ചരിത് അസലങ്ക (25), ജനിത് ലിയാങ്കെ (12) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചല്ല.

പിന്നീട് വെല്ലാലഗെ - കമിന്ദു സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. 47-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പിന്നീടെത്തിയ അഖില ധനഞ്ജയ (15) നിര്‍ണായക റണ്‍സ് കൂട്ടിചേര്‍ത്തു. ജെഫ്രി വാന്‍ഡര്‍സേ (1) പുറത്താവാതെ നിന്നു.

#India #forgot #game #Defeat #runs #SriLanka

Next TV

Related Stories
#bordergavaskartrophy | പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം; ഓസീസിനെ 295 റൺസിന് തകർത്തു

Nov 25, 2024 02:28 PM

#bordergavaskartrophy | പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം; ഓസീസിനെ 295 റൺസിന് തകർത്തു

ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ...

Read More >>
#SyedMushtaqAliTrophy2024 | സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

Nov 24, 2024 11:53 AM

#SyedMushtaqAliTrophy2024 | സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. 11 പന്ത് ബാക്കി നിൽക്കെ കേരളം...

Read More >>
#Cricket | തീയായ് ജയ്‌സ്വാൾ; ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ചറിയുമായി ജയ്സ്വാൾ

Nov 24, 2024 09:08 AM

#Cricket | തീയായ് ജയ്‌സ്വാൾ; ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ചറിയുമായി ജയ്സ്വാൾ

ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 62–ാം ഓവറിലെ അഞ്ചാം പന്ത് ഫൈന്‍ ലെഗിലേക്ക് സിക്സർ പറത്തിയാണ് ജയ്സ്വാൾ...

Read More >>
#Blasters | തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ പ​രാ​ജ​യ​ങ്ങ​ൾ; ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈക്കെതിരെ

Nov 24, 2024 07:05 AM

#Blasters | തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ പ​രാ​ജ​യ​ങ്ങ​ൾ; ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈക്കെതിരെ

ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ന്റെ സ്വന്തം തട്ടകമായ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7.30നാണു...

Read More >>
#CKNaiduTrophy | സി.കെ നായിഡുവില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് ജയം

Nov 19, 2024 10:56 AM

#CKNaiduTrophy | സി.കെ നായിഡുവില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് ജയം

രോഹന്‍ നായര്‍(58) അര്‍ദ്ധ സെഞ്ച്വറിയും നേടി. അഖിന്‍ രണ്ട് വിക്കറ്റും അഭിജിത്ത് പ്രവീണ്‍ ഒരു വിക്കറ്റും...

Read More >>
Top Stories