#Wayanadmudflow | ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കും: ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി രമേശ് ചെന്നിത്തല

#Wayanadmudflow | ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കും: ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി രമേശ് ചെന്നിത്തല
Aug 2, 2024 10:04 PM | By VIPIN P V

തിരുവന്തപുരം: (truevisionnews.com) വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ എംഎൽഎ ശമ്പളം നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്ത ഭൂമിയിൽ നിന്നുള്ള തേങ്ങലുകൾ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്.

നാം ഓരോരുത്തരും നമ്മളാൽ കഴിയാവുന്ന സഹായങ്ങൾ നൽകി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും, സഹോദരങ്ങളെയും ചേർത്തുപിടിക്കണം.

ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കുമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് ധനസഹായം നൽകുന്നത്. മുൻ സ്‌പീക്കർ വി എം സുധീരൻ ഒരു മാസത്തെ പെൻഷൻ തുകയായ 34,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദൻ രണ്ട് കോടി രൂപ നൽകിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ രണ്ട് കോടി രൂപ നൽകി.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേറിയം തുകയായ 17,550 രൂപയും സിപിഐഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപയും നൽകി.

തിരുവനന്തപുരം കോർപ്പറേഷൻ രണ്ട് കോടി രൂപയാണ് നൽകിയത്. പിന്നണി ഗായികയും അഭിനേത്രയുമായ റിമി ടോമി അഞ്ച് ലക്ഷം രൂപയും നവ്യാ നായർ ഒരു ലക്ഷം രൂപയും മഞ്ജു വാര്യർ ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപയും നൽകി.

ദുരിതബാധിതർക്ക് 30 വീടുകൾ വെച്ച് നൽകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചിരുന്നു. താൽക്കാലികമായി 50 വാടക വീടുകൾ ഒരുക്കി നൽകും. മാതാപിതാക്കൾ നഷ്‌ടമായ കുട്ടികളുടെ പഠനം ഉറപ്പുവരുത്തുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.

വയനാട് ദുരന്തത്തിൽ വീട് നഷ്‌ടപ്പെട്ട 100ലധികം പേർക്ക് കോൺഗ്രസ് വീട് വെച്ചു നൽകുമെന്ന് അറിയിച്ചിരുന്നു.

വിഷയം പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സുരക്ഷിതമായ പുനരധിവാസം സർക്കാർ ഉറപ്പ് വരുത്തണമെന്നും ഇതിന് സർക്കാരുമായി ചർച്ച നടത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

#Survive #Tragedy #RameshChennithala #donates #month #salary #relieffund

Next TV

Related Stories
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

Jul 29, 2025 08:38 AM

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി...

Read More >>
വഞ്ചനയറിയാതെ....! വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

Jul 29, 2025 08:11 AM

വഞ്ചനയറിയാതെ....! വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

വിവാഹത്തിന്റെ നാലാംനാള്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് പണവും സ്വര്‍ണമാലയുമായി മുങ്ങിയ യുവതി അറസ്റ്റില്‍....

Read More >>
തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

Jul 29, 2025 07:55 AM

തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റതായി...

Read More >>
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
Top Stories










//Truevisionall