#wayanadLandslides | 3 സ്വർണമാല, 17 കമ്മലുകൾ; ചൂരൽമലയിലെ തകർന്ന വീട്ടിൽ നിന്നും അഗ്നിരക്ഷാ സേന കണ്ടെത്തിയത് 20 പവൻ

#wayanadLandslides | 3 സ്വർണമാല, 17 കമ്മലുകൾ; ചൂരൽമലയിലെ തകർന്ന വീട്ടിൽ നിന്നും അഗ്നിരക്ഷാ സേന കണ്ടെത്തിയത് 20 പവൻ
Aug 2, 2024 09:28 PM | By Susmitha Surendran

മേപ്പാടി: (truevisionnews.com) ചൂരൽമല സ്കൂളിനു പിന്നിലുള്ള തകർന്ന വീട്ടിൽ നിന്നും ഇരുപത് പവനോളം വരുന്ന സ്വർണം കണ്ടെത്തി അഗ്നിരക്ഷാ സേന.

കണ്ടെടുത്ത സ്വർണം റവന്യു വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് കൈമാറിയതായി റസ്ക്യു ഓഫിസർ കെവിൻ ആന്റണി പറഞ്ഞു.

3 മാല, 2 കൈ ചെയിൻ, 2 വള, 17 കമ്മൽ‌, 3 മോതിരം, 2 ചുട്ടി എന്നിങ്ങനെയാണ് ഫയർഫോഴ്സിനു ലഭിച്ച സ്വർണാഭരണങ്ങളുടെ കണക്ക്.

ഒരു ബാഗിനുള്ളിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. പഴ്സ്, പാസ്പോർട്ട്, ആധാർ‌ കാർ‌ഡ് എന്നീ രേഖകളും ബാഗിനുള്ളിൽ ഉണ്ടായിരുന്നു.

#wayanadandslide | ആ തുടിപ്പ് മനുഷ്യനിൽ നിന്നെങ്കിൽ...; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർദേശം; ജീവനായി രാത്രിയും രക്ഷാദൗത്യം തുടരും

വയനാട്: ( www.truevisionnews.com )ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരാൻ നിര്‍ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്.

തെരച്ചിൽ നിർത്തി സംഘം മടങ്ങാൻ ഒരുങ്ങുകയായിരുന്നു. ചിലയാളുകൾ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് അടക്കം ക്രമീകരിച്ച് രാത്രിയും തെരച്ചില്‍ തുടരും.

ആദ്യം കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. പാമ്പില്‍ നിന്നോ തവളയില്‍ നിന്നോ ആകാം സിഗ്നല്‍ എന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍.

എന്നാല്‍, ശക്തിയേറിയ സിഗ്നല്‍ ലഭിച്ചത് കൊണ്ട് റഡാര്‍ പരിശോധന സംഘത്തിലെ മലയാളി ഉയര്‍ത്തിയ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് സംശയങ്ങൾ ബാക്കിയാക്കി തെരച്ചില്‍ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചത്.

മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്.

മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഇനിയും 206 പേരെയാണ് കണ്ടെത്താനുള്ളത്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു.



#3gold #necklaces #17 #earrings #Fire #rescue #team #found #20rupees #from #destroyed #house #Churalmala

Next TV

Related Stories
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

Jul 29, 2025 08:38 AM

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി...

Read More >>
വഞ്ചനയറിയാതെ....! വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

Jul 29, 2025 08:11 AM

വഞ്ചനയറിയാതെ....! വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

വിവാഹത്തിന്റെ നാലാംനാള്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് പണവും സ്വര്‍ണമാലയുമായി മുങ്ങിയ യുവതി അറസ്റ്റില്‍....

Read More >>
തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

Jul 29, 2025 07:55 AM

തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റതായി...

Read More >>
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
Top Stories










//Truevisionall