#wayanadMudflow | പ്രതീക്ഷ കൈവിടാതെ രാത്രിയും പരിശോധന; റഡാര്‍ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് ഫ്ലഡ് ലൈറ്റ് എത്തിച്ച് തെരച്ചില്‍

#wayanadMudflow | പ്രതീക്ഷ കൈവിടാതെ രാത്രിയും പരിശോധന; റഡാര്‍ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് ഫ്ലഡ് ലൈറ്റ് എത്തിച്ച് തെരച്ചില്‍
Aug 2, 2024 07:10 PM | By Susmitha Surendran

വയനാട്: (truevisionnews.com)  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍.

ഫ്ലഡ് ലൈറ്റ് എത്തിച്ച് പരിശോധന നടത്തും എന്നാണ് ഉദ്യേഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ആദ്യം കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം.

ശക്തമായ സിഗ്നല്‍ ലഭിച്ച സാഹചര്യത്തിലാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്.

മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

പരിശോധന നിറുത്തി ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും പരിശോധന തുടരാന്‍ നിർദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാവരും തിരിച്ചെത്തുകയായിരുന്നു.

കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

#Check #night #without #giving #up #hope #Searching #bringing #flood #light #place #where #radar #signal #received

Next TV

Related Stories
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

Jul 29, 2025 08:38 AM

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി...

Read More >>
വഞ്ചനയറിയാതെ....! വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

Jul 29, 2025 08:11 AM

വഞ്ചനയറിയാതെ....! വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

വിവാഹത്തിന്റെ നാലാംനാള്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് പണവും സ്വര്‍ണമാലയുമായി മുങ്ങിയ യുവതി അറസ്റ്റില്‍....

Read More >>
തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

Jul 29, 2025 07:55 AM

തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റതായി...

Read More >>
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
Top Stories

//Truevisionall