#WayanadMudflow | വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാർ അടിയന്തിര പ്രാധാന്യം നൽകണം - ആർഎംപിഐ

#WayanadMudflow | വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാർ അടിയന്തിര പ്രാധാന്യം നൽകണം - ആർഎംപിഐ
Aug 2, 2024 05:47 PM | By VIPIN P V

വയനാട് : (truevisionnews.com) മുണ്ടക്കൈ ചൂരൽമല മേഖലയിൽ ഉരുൾപൊട്ടലിൽ പെട്ട് വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ ഇടപെടണമെന്ന് ആർ എം പി ഐ നേതാക്കൾ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ബഹുഭൂരിപക്ഷത്തിൻ്റെയും വീടുകൾ മലവെള്ളപ്പാച്ചിലിൽ നഷ്ടമായിട്ടുണ്ട്.

കടകളുൾപ്പെടെ ജീവനോപാധികൾ നഷ്ടപ്പെട്ടവരും നിരവധിയാണ്. തൊഴിൽ ചെയ്യാനാകാത്ത വിധം പരിക്കേറ്റവരുമുണ്ട്.

ഇവരെയെല്ലാം ചേർത്തുപിടിക്കാനും സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനും കഴിയുന്ന വിധത്തിലുള്ള വിശദമായ കർമ്മ പദ്ധതിക്ക് സർക്കാർ രൂപം നൽകണം.

ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത മേഖലകളിലേക്കു മാറ്റി പാർപ്പിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്കും രൂപം നൽകേണ്ടതുണ്ട്.

പ്രകൃതിദുരന്ത സാധ്യത വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ജാഗ്രതയോടുകൂടിയ സമീപനം ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നുംആർ എം പി ഐ നേതാക്കൾ പറഞ്ഞു.

കെ.കെ.രമ എം എൽ എ , ആർ എം പി ഐ സംസ്ഥാന സിക്രട്ടറി എൻ. വേണു, ജില്ലാ സിക്രട്ടറി രാമകൃഷ്ണൻ തുടങ്ങിയവർ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു.

#Government #urgent #priority #rehabilitate #those #who #lost #their #homes #RMPI

Next TV

Related Stories
ഗോവിന്ദച്ചാമിയെ ആരും സഹായിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്; 'ജയിലിലുണ്ടായത് ഗുരുതര സുരക്ഷാ വീഴ്‌ച'

Jul 29, 2025 08:54 AM

ഗോവിന്ദച്ചാമിയെ ആരും സഹായിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്; 'ജയിലിലുണ്ടായത് ഗുരുതര സുരക്ഷാ വീഴ്‌ച'

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ...

Read More >>
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

Jul 29, 2025 08:38 AM

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി...

Read More >>
വഞ്ചനയറിയാതെ....! വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

Jul 29, 2025 08:11 AM

വഞ്ചനയറിയാതെ....! വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

വിവാഹത്തിന്റെ നാലാംനാള്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് പണവും സ്വര്‍ണമാലയുമായി മുങ്ങിയ യുവതി അറസ്റ്റില്‍....

Read More >>
തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

Jul 29, 2025 07:55 AM

തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റതായി...

Read More >>
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
Top Stories

//Truevisionall