#wayanadMudflow | 'എനിക്കിനി ആരുമില്ലാ ഞാന്‍ എന്ത് ചെയ്യും, ആ ഭാഗത്തേക്ക് ഇനി എങ്ങനെ തിരിച്ച് പോകുമെന്ന കാര്യത്തില്‍ ഒരു ലക്ഷ്യവുമില്ല'

#wayanadMudflow | 'എനിക്കിനി ആരുമില്ലാ ഞാന്‍ എന്ത് ചെയ്യും, ആ ഭാഗത്തേക്ക് ഇനി എങ്ങനെ തിരിച്ച് പോകുമെന്ന കാര്യത്തില്‍ ഒരു ലക്ഷ്യവുമില്ല'
Aug 2, 2024 05:10 PM | By Susmitha Surendran

 കൽപ്പറ്റ: (truevisionnews.com)  ക്യാമ്പില്‍ പ്രശ്‌നങ്ങളോ ബുദ്ധിമുട്ടോ ഇല്ലെന്നും നല്ല സഹകരണമാണെന്നും മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മുണ്ടക്കൈ സ്വദേശി രാജകുമാർ.

ക്യാമ്പിലുള്ളവർ എന്ത് വേണമെങ്കില്‍ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ അമ്മ, രണ്ട് ചേട്ടന്മാര്‍, അനിയന്‍, അനിയന്റെ മക്കള്‍ എല്ലാവരും പോയി.

ചേട്ടൻ്റെയും അനിയൻ്റെയും ഏട്ടത്തിയുടേയും മൃതദേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി ആരുടേയും മൃതദേഹം ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

രാജകുമാർ പറയുന്നു:

11-ാം വാര്‍ഡിലെ മുണ്ടക്കൈയിലാണ് വീട്. പേര് രാജകുമാര്‍. ഞാനും ഭാര്യയും മക്കളും മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ. ഒരു ബുദ്ധിമുട്ടും ക്യാമ്പില്‍ ഇല്ല. നല്ല സഹകരണമാണ്. എന്ത് വേണമെങ്കില്‍ചെയ്യാന്‍ തയ്യാറാണ്.

എന്താണേലും പോയത് പോയില്ലേ, എന്റെ അമ്മ, രണ്ട് ചേട്ടന്മാര്‍, അനിയന്‍, അനിയൻ്റെ മക്കള്‍ എല്ലാവരും പോയി. ചേട്ടൻ്റെയും അനിയൻ്റെയും ഏട്ടത്തിയുടെയും മൃതദേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി ആരുടെയും മൃതദേഹം ലഭിച്ചിട്ടില്ല. അനിയൻ്റെ വീട് മൊത്തം പോയി. അനിയൻ്റെ മകന്‍ മാത്രമേ ബാക്കിയായിട്ടുള്ളൂ.

അവനിവിടെയില്ല. 'എനിക്കിനി ആരുമില്ലാ ഞാന്‍ എന്ത് ചെയ്യുമെന്നാണ്' അവന്‍ ചോദിക്കുന്നത്. ചേട്ടനും ഭാര്യയും,ചേട്ടന്റെ മോള്, അനിയനും ഭാര്യയും, രണ്ട് മക്കളും പോയി .

എല്ലാവരും പഠിച്ചുകൊണ്ടിരിക്കുന്ന മക്കളായിരുന്നു. വീട് മുഴുവനായും പോയി. ആ ഭാഗത്തേക്ക് ഇനി എങ്ങനെ തിരിച്ച് പോകുമെന്ന കാര്യത്തില്‍ ഒരു ലക്ഷ്യവുമില്ല. സംഭവം ദിവസം രാത്രി ഒരു മണിയായപ്പോള്‍ ഭീകരമായ സൗണ്ടാണ് കേള്‍ക്കുന്നത്. ഭയങ്കര ശബ്ദമായിരുന്നു. എഴുന്നേറ്റ് നോക്കുന്ന സമയത്ത് ഭയങ്കര മഴയായിരുന്നു.

സൈഡില്‍ നിന്നായി വെള്ളം കുത്തിയൊലിച്ച് വരുന്നുണ്ടായിരുന്നു. അപ്പോ തന്നെ ഭാര്യയെ വിളിച്ച് പറഞ്ഞു. അച്ഛനേയും അമ്മയേയും കൂട്ടിക്കോ മോനേം വിളിച്ചോ വേറെ ഒന്നും നോക്കേണ്ട എന്നും പറഞ്ഞു. ഒപ്പോസിറ്റ് സൈഡിലേക്ക് ചാടി നോക്കിയപ്പോഴേക്കും ആ ഭാഗം മുഴുവന്‍ മണ്ണും മരങ്ങളും ഒലിച്ച് വരുന്നുണ്ട്.

അപ്പോള്‍ എനിക്ക് മനസ്സിലായി ഭീകരാന്തരീക്ഷമാണെന്ന്, തിരിച്ച് മേലോട്ട് കയറി അച്ഛനേം അമ്മേയയും കൊണ്ട് ഇപ്പറത്തേക്ക് ചാടാന്‍ നോക്കിയപ്പോള്‍ കുത്തി ഒലിച്ച് വെള്ളം വരുന്നുണ്ടായിരുന്നു. വീടിന്റെ സൈഡില്‍ ഒരു ജീപ്പ് മുകളില്‍ നിന്ന് വീണ് കിടക്കുന്നുണ്ടായിരുന്നു. അച്ഛനേയും അമ്മയേയും ആയിട്ട് അപ്പുറത്തേക്ക് കടന്ന് ബസ് സ്റ്റോപ്പിലാക്കി.

അവിടെ വെള്ളം ഉണ്ടായിരുന്നില്ല. പാലത്തിന്റെ അവിടെ നിന്ന് രക്ഷപ്പെടുത്തണേ എന്ന് പറഞ്ഞ് വിളികള്‍ വരുന്നുണ്ടായിരുന്നു. മുണ്ടക്കൈ സ്‌കൂളിലേക്ക് ഓടി കയറിയപ്പോഴേക്കും കാല് പൂന്തിപ്പോയി, വെള്ളം വന്ന് അടിക്കാന്‍ തുടങ്ങി. അപ്പോള്‍ മനസിലായി സംഭവം സീരിയസ് ആണെന്ന്. ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നെങ്കില്‍ ഞാനും പോയിട്ടുണ്ടാകുമായിരുന്നു.

ആ മഴയത്ത് അച്ഛനേം അമ്മേയയും ആയിട്ട് നടക്കുകയായിരുന്നു ചൂരമലയിലേക്ക്. ഭാര്യയുടെ കൂട്ടുകാരിയുടെ വീട്ടില്‍ അഭയം പ്രാഭിച്ചു. അവിടെ നിന്നാണ് മൂന്നാമത്തെ പൊട്ട് പൊട്ടുന്നത്.

അപ്പോള്‍ മനസിലായി, ഇനി രക്ഷയില്ലെന്ന്. അച്ഛന്‍, അമ്മ, മോനുമായി ചൂരമലയിലേക്ക് ലക്ഷ്യമില്ലെതെ പായുകയായിരുന്നു. ഭാര്യയുടെ പ്രായമായ അച്ഛനും അമ്മയും ആയിരുന്നു. കുന്നിന്റെ മുകളിലുള്ള എസ്റ്റേറ്റിന്റെ ബംഗ്ലാവായിരുന്നു ലക്ഷ്യം. അവരെ എടുത്ത് പൊക്കി ബംഗ്ലാവിലെത്തിച്ചപ്പോഴാണ് ശ്വാസം വീണത്.

അതിന് ശേഷമാണ് ക്യാമ്പില്‍ എത്തിയത്. നാല് ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ള ക്യാമ്പാണ് മേപ്പാടി ക്യാമ്പ്. 104 കുടുംബങ്ങളില്‍ നിന്നായി 561റിലധികം ആളുകളാണ് ഉള്ളത്. 161 കുട്ടികളും ഉണ്ട്. അതിനാല്‍ ഇവിടെയെത്തുന്ന ആളുകളെ മറ്റു ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.

'#I #have #no #one #what #can #I #do #they #all #studying #children #Rajakumar

Next TV

Related Stories
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

Jul 29, 2025 08:38 AM

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി വിദ്യാർഥി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി...

Read More >>
വഞ്ചനയറിയാതെ....! വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

Jul 29, 2025 08:11 AM

വഞ്ചനയറിയാതെ....! വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

വിവാഹത്തിന്റെ നാലാംനാള്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് പണവും സ്വര്‍ണമാലയുമായി മുങ്ങിയ യുവതി അറസ്റ്റില്‍....

Read More >>
തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

Jul 29, 2025 07:55 AM

തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റതായി...

Read More >>
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
Top Stories










//Truevisionall