#rbindu | മഴക്കെടുതി, അപകട മേഖലയിലുള്ളവര്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി ആര്‍ ബിന്ദു

 #rbindu | മഴക്കെടുതി, അപകട മേഖലയിലുള്ളവര്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി ആര്‍ ബിന്ദു
Aug 1, 2024 07:28 PM | By ADITHYA. NP

തൃശൂർ: (www.truevisionnews.com)അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. തൃശൂർ ജില്ലയില്‍ ജാഗ്രത സന്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരും സാഹസികത കാണിക്കാതെ സംയമനം പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ദുരന്ത പ്രദേശത്തേക്ക് ഒമ്പത് മൊബൈല്‍ ആംബുലന്‍സുകള്‍, ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ തൃശൂരില്‍ നിന്നും അയച്ചിട്ടുണ്ട്.

ആറ് ട്രക്കുകളിലായി സാധനങ്ങള്‍ കയറ്റി അയച്ചതായും മന്ത്രി അറിയിച്ചു.തൃശൂർ ജില്ലയിൽ ഇതുവരെ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ആകെ 7864 പേരാണുള്ളത്. മണലി, കുറുമാലി, കരുവന്നൂര്‍, പുഴകളിലെ ജലനിരപ്പ് അപകടം നിലയുടെ മുകളിലാണ്.

ഭാരതപ്പുഴ- ചെറുതുരുത്തി, ആളൂര്‍ എന്നിവ മുന്നറിയിപ്പ് നിലയുടെ മുകളിലുമാണ്. പീച്ചി, വാഴാനി, ചിമ്മിണി, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട്, പൊരിങ്ങല്‍കുത്ത് ഡാമുകളില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

ഓഗസ്റ്റ് രണ്ട് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് കടല്‍ക്ഷോഭം ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ അപകടമേഖലകളില്‍ നിന്നും മാറിതാമസിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.

#kerala #rain #update #minister #rbindu #says #people #danger #zone #should #ready #move

Next TV

Related Stories
'ഭർതൃ വീട്ടിൽ കൊടിയ പീഡനം; ശരീരത്തിൽ മർദ്ദിച്ചതിന്റെ പാടുകൾ കണ്ടിരുന്നു'; വിതുമ്പി ജിസ്മോളുടെ കുടുംബം

Apr 17, 2025 10:43 PM

'ഭർതൃ വീട്ടിൽ കൊടിയ പീഡനം; ശരീരത്തിൽ മർദ്ദിച്ചതിന്റെ പാടുകൾ കണ്ടിരുന്നു'; വിതുമ്പി ജിസ്മോളുടെ കുടുംബം

കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരങ്ങളും...

Read More >>
ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ

Apr 17, 2025 10:29 PM

ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ

പണം തിരികെ ചോദിച്ചവർക്കു നേരെ വധ ഭീഷണി മുഴക്കിയെന്നും പൊലീസ്...

Read More >>
കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്കും വീട്ടമ്മക്കും നഷ്ടമായത് ഒന്നരക്കോടി രൂപ

Apr 17, 2025 10:24 PM

കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്കും വീട്ടമ്മക്കും നഷ്ടമായത് ഒന്നരക്കോടി രൂപ

വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ്...

Read More >>
ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള വാഗമണ്‍ യാത്ര; വഴിയില്‍ പതിയിരുന്ന മരണം, നോവായി ധന്യ

Apr 17, 2025 10:01 PM

ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള വാഗമണ്‍ യാത്ര; വഴിയില്‍ പതിയിരുന്ന മരണം, നോവായി ധന്യ

ബ്രേക്ക് നഷ്ടപ്പെട്ടതാണ് ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയാന്‍ കാരണമായത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും അടക്കം 12 പേരാണ്...

Read More >>
സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു; രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി

Apr 17, 2025 09:47 PM

സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു; രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി

തനിക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് നിതീഷ് പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നതായി...

Read More >>
ചിക്കനും ബട്ടറും കഴിച്ചതോടെ ശാരീരിക ബുദ്ധിമുട്ടുകൾ; ഭക്ഷ്യവിഷബാധയേറ്റ് 12-പേർ ആശുപത്രിയിൽ

Apr 17, 2025 09:40 PM

ചിക്കനും ബട്ടറും കഴിച്ചതോടെ ശാരീരിക ബുദ്ധിമുട്ടുകൾ; ഭക്ഷ്യവിഷബാധയേറ്റ് 12-പേർ ആശുപത്രിയിൽ

ചിക്കനും ബട്ടറും കഴിച്ചതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. നാലുപേരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ...

Read More >>
Top Stories