ചെന്നൈ: (truevisionnews.com) വയനാടിനു ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുവദിച്ചു.
മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തും.
ഇവർക്കൊപ്പം രക്ഷാപ്രവർത്തകരും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുമുണ്ടാകും.
അവശ്യവസ്തുക്കളും സംഘം വയനാട്ടിലെത്തിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
അതെസമയം വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ 83 ആയി. ചാലിയാറിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു.
ഇരുട്ടുകുത്തി, വാണിയം പുഴ ഭാഗത്ത് ചാലിയാർ പുഴക്ക് അക്കരെ 9 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 25 മൃതദേഹങ്ങളാണ്.
ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്.
അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്.
#Wayanad #landslide #disaster #Stalin #sanctioned #five #crores #Special #team #TamilNadu #relief #work