ലൂസിയാന: ( www.truevisionnews.com ) ഭാര്യയോട് പിണങ്ങി ഒരു വയസുള്ള മകളെയുമെടുത്ത് വീടുവിട്ടിറങ്ങിയ യുവാവ് പോലീസ് പിന്തുടരുന്നത് കണ്ട് കാർ സെമിത്തേരിയിലേയ്ക്ക് ഇടിച്ചുകയറ്റി മകളെ കൊലപ്പെടുത്തിയശേഷം സ്വയം വെടിവെച്ച് മരിച്ചു. അമേരിക്കയിലെ ലൂസിയാനയിലെ കോണ്‍വെന്റിലാണ് സംഭവം.
ഭാര്യയുമായി വഴക്കിട്ട ഇരുപത്തിമൂന്നുകാരൻ മകളെ കൊല്ലുമെന്നും ജീവനൊടുക്കുമെന്നും പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. ഇതേത്തുടര്‍ന്നാണ് യുവതി പോലീസിനെ വിളിക്കുന്നത്. തുടര്‍ന്ന് യുവാവിന്റെ ഫോണ്‍ ട്രാക്ക് ചെത് പോലീസ് തിരച്ചിൽ ആരംഭിച്ചു. പിന്നീട് ഒരു മണിക്കൂറിനുശേഷമാണ് പോലീസിന് യുവാവിന്റെ ഫോണ്‍ കണ്ടെത്താനായത്.
പോലീസ് പട്രോള്‍ സംഘം കാറിന് സമീപത്തേക്ക് എത്തുന്നത് കണ്ട യുവാവ് കാർ അമിത വേഗതയിൽ പരിസരത്തുണ്ടായിരുന്ന സെമിത്തേരിയിലേക്ക് ഇടിച്ച് കയറ്റി.
പൊലീസ് ഉദ്യോഗസ്ഥരെത്തിയപ്പോഴേയ്ക്കും യുവാവ് സ്വയം വെടിവയ്ക്കുകയും ചെയ്തു. കുഞ്ഞിന്റെ ശരീരത്തിലും വെടിയേറ്റ പരിക്കുകളുണ്ട്. ഇരുവരുടേയും പേര് വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. സ്വയം വെടിയുതിര്‍ത്ത യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
#After #quarreling #wife #youngman #left #home #his #oneyearold #daughter #After #seeing #police #he #killed #child #committed #suicide