തൃശൂർ: (truevisionnews.com) സംസ്ഥാനത്ത് വീണ്ടും മത്തിച്ചാകര. എടക്കഴിയൂർ പഞ്ചവടി ബീച്ചിലാണ് മത്തികൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്.
കടലിനടിയിലെ ചൂട് കൂടുന്നതിനാലാണ് മത്തികൾ കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള വിശദീകരണം.
രാവിലെ പത്തോടെ കുട്ടകളുമായി എത്തിയ നിരവധി പേർ കുട്ട നിറച്ചാണ് മടങ്ങിയത്.
സംസ്ഥാനത്ത് ഈ വർഷം മാത്രം പത്തിന് മുകളിൽ തവണയാണ് മത്തി ചാകരയുണ്ടാകുന്നത്.
#ChalaChakara #beach #Thrissur #locals #returned #baskets #full