#WayanadMudflow | മണിക്കൂറുകൾ പിന്നിടുന്നു, ആശങ്ക വർധിക്കുന്നു; കുടുങ്ങി കിടക്കുന്നത് 250 ഓളം പേർ

#WayanadMudflow | മണിക്കൂറുകൾ പിന്നിടുന്നു, ആശങ്ക വർധിക്കുന്നു; കുടുങ്ങി കിടക്കുന്നത് 250 ഓളം പേർ
Jul 30, 2024 01:59 PM | By VIPIN P V

വയനാട്: (truevisionnews.com) മനുഷ്യനെക്കാൾ ഉയരമുള്ള കൂറ്റൻപാറകൾ, തകർന്നുവീണ കെട്ടിടങ്ങൾ, ചുറ്റും ചെളിയും മണ്ണും...

വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങി ഉരുൾപ്പൊട്ടിയിറങ്ങിയിട്ട് 10 മണിക്കൂറുകൾ പിന്നിടുന്നു. സംസ്ഥാനം ഇന്നോളം കാണാത്ത ദുരിതസ്ഥിതി.

പൊട്ടിയൊലിച്ച ഉരുളിൽ ചാലിയാറിലൂടെ കിലോമീറ്ററുകളോളം മൃതദേഹങ്ങൾ ഒഴുകിയെത്തി. 250 ഓളം പേരാണ് കുടുങ്ങികിടക്കുന്നതെന്നാണ് വിവരം.

ദുരന്തമുഖത്തേക്ക് ഇനിയും രക്ഷാപ്രവർത്തകർക്ക് എത്തിചേരാൻ കഴിയാത്ത സ്ഥിതി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻസാധിക്കാത്ത അവസ്ഥയാണുള്ളത്.

ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വ്യോമസേന സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി അയച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായി നിൽക്കുന്നത് എയർലിഫ്റ്റിങിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയം.

ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സജ്ജീകരിക്കുക എന്ന ലക്ഷ്യവുമായി സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും.

ബെം​ഗളൂരിൽ നിന്നും സംഘം എത്തുന്നതോടെ മേഖലയുമായുള്ള ബന്ധം പുനസ്ഥാപിക്കാനും രക്ഷാദൗത്യത്തിലേക്ക് കടക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. വയനാട് ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതും മഴ തുടരുന്നതും ആശങ്ക വർധിപ്പിക്കുകയാണ്.

ക്ഷാപ്രവർത്തനത്തിന് കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.

200 ഓളം സൈനികരാണ് സംഘത്തിലുള്ളത്. ഇതിൽ ആദ്യ സംഘം ചൂരൽമലയിലെത്തിയിട്ടുണ്ട്. സമയം മുന്നോട്ട് പോകും തോറും ആശങ്ക വർധിക്കുകയാണ്. പകൽവെളിച്ചം നിലക്കുന്നതോടെ രക്ഷാപ്രവർത്തനം വീണ്ടും പ്രതിസന്ധിയിലാകും. ​

ഗുരുതരമായി പരിക്കേറ്റവരടക്കം ഒറ്റപ്പെട്ട അവസ്ഥയിലാണ്. വരും മണിക്കൂറുകളിൽ കാലവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിങിനും മേഖലയുമായി ബന്ധപ്പെടുന്നതിന് ബദൽ സംവിധാനങ്ങളും ഒരുക്കാൻ സാധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്.

#hours #pass #anxiety #grows #people #trapped

Next TV

Related Stories
#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Nov 17, 2024 09:10 PM

#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടുപരിസരത്തുവെച്ച് അണലിയുടെ...

Read More >>
#custody | വർക്ക് ഷോപ്പിൽ  ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

Nov 17, 2024 08:39 PM

#custody | വർക്ക് ഷോപ്പിൽ ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

വിവരമറിഞ്ഞ ഉത്തമപാളയം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക്...

Read More >>
#accident |  ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, പിന്നാലെ ഡ്രൈവര്‍ താഴെ വീണു, ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Nov 17, 2024 08:20 PM

#accident | ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, പിന്നാലെ ഡ്രൈവര്‍ താഴെ വീണു, ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെ ഡ്രൈവര്‍ സീറ്റിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന...

Read More >>
#heavyrain | ശക്തമായ മഴ; നാദാപുരം ചെക്യാട് ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു

Nov 17, 2024 08:14 PM

#heavyrain | ശക്തമായ മഴ; നാദാപുരം ചെക്യാട് ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു

ചെക്യാട് പാറക്കടവിൽ ഇന്ന് വൈകുന്നേരമാണ്...

Read More >>
#KuruvaGang | പുലർച്ചെ മൂന്നിന് തുണികൊണ്ട് മുഖം മറച്ച് അർദ്ധനഗ്നരായി രണ്ടു പേർ നടന്നു നീങ്ങുന്നു; പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Nov 17, 2024 08:09 PM

#KuruvaGang | പുലർച്ചെ മൂന്നിന് തുണികൊണ്ട് മുഖം മറച്ച് അർദ്ധനഗ്നരായി രണ്ടു പേർ നടന്നു നീങ്ങുന്നു; പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

മോഷ്ടാക്കളുടെ സിസിടി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വഷണം...

Read More >>
#bandh  | സംസ്ഥാനത്തെ കോളേജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Nov 17, 2024 07:43 PM

#bandh | സംസ്ഥാനത്തെ കോളേജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ സമരം...

Read More >>
Top Stories