കുഴല്‍മന്ദം: (truevisionnews.com) പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.
കുത്തനൂര്‍ കരടിയമ്പാറ നെല്ലിക്കാട് വീട്ടില്‍ മീനാക്ഷിയാണ് (75) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടുപരിസരത്തുവെച്ച് അണലിയുടെ കടിയേറ്റത്.
പാലക്കാട് കാഴ്ചപ്പറമ്പ്സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മരിച്ചു.
ഭര്‍ത്താവ്: പരേതനായ കണ്ടു. മകന്: ഗുരുവായൂരപ്പന് (ഡ്രൈവര്‍). മരുമകള്‍: രമണി (നഴ്സ്, അവൈറ്റിസ് ആശുപത്രി, നെന്മാറ). സംസ്കാരം തിങ്കളാഴ്ച 8.30ന് ഐവര്‍മഠം ശ്മശാനത്തില്‍.
#old #women #who #being #treated #snakebite #died.