#INDvSL | സൂര്യയ്ക്ക് കീഴിൽ ഇന്ത്യ; ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം ഇന്ന്

#INDvSL | സൂര്യയ്ക്ക് കീഴിൽ ഇന്ത്യ; ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരം ഇന്ന്
Jul 27, 2024 12:31 PM | By VIPIN P V

കൊളംബോ: (truevisionnews.com) പരിശീലകനായി ഗംഭീറും നായകനായി സൂര്യകുമാറും സ്ഥാനമേറ്റതിന് ശേഷം ആദ്യ പരീക്ഷണത്തിന് ടി 20 ലോക ചാമ്പ്യന്മാരായ ഇന്ത്യ. ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടും.

ലോകകപ്പ് വിജയത്തിന് ശേഷമാണ് രാഹുൽ ദ്രാവിഡിന് പിൻഗാമിയായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനമേറ്റത്.

ടി20യിൽ നിന്നും രോഹിത് ശർമ വിരമിച്ചതിന് പിന്നാലെയാണ് സൂര്യകുമാർ യാദവിനെ നായകനായി നിയമിച്ചത്. അരങ്ങേറ്റം ഗംഭീരമാക്കാനുള്ള അവസരമാണ് ഇരുവർക്കും പരമ്പര.

ഐപിഎലിൽ രണ്ടുതവണ കളിക്കാരനെന്ന നിലയിലും ഒരുതവണ ടീം മെന്റർ എന്ന നിലയിലും കിരീടം നേടിയ ചരിത്രം ഗംഭീറിനുണ്ട്.

ലോകകപ്പിൽ വൈസ് ക്യാപ്റ്റനായിരുന്ന ഹർദിക് പാണ്ഡ്യ അടുത്ത ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിക്കവെയാണ് സൂര്യകുമാറിനെ തേടി അപ്രതീക്ഷിത ക്യാപ്റ്റൻസിയെത്തിയത്.

വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ ടൂർണമെന്റ് കൂടിയാണ് ഇത്.

ശുഭ്‌മാൻ ഗിൽ, യശസ്വി ജെയ്‌സ്വാൾ, റിങ്കു സിങ്, റയാൻ പരാഗ് എന്നിവർ മികച്ച പ്രകടനത്തിലൂടെ ടീമിൽ സ്ഥിര സാന്നിധ്യമാകാനാകും ശ്രമം.

ഓൾറൗണ്ടർ ജഡേജയുടെ വിടവിലേക്ക് സ്ഥിരം എൻട്രി പ്രതീക്ഷിച്ചാവും അക്സ‌ർ പട്ടേലും പാണ്ഡ്യയും ശിവം ദുബെയും വാഷിങ്‌ടൺ സുന്ദറും ഇറങ്ങുക.

ബൗളിങ്ങിൽ ബുംറയ്ക്ക് വിശ്രമം നൽകിയ സാഹചര്യത്തിൽ അർഷദീപ് സിങ്ങും മുഹമ്മദ് സിറാജും പേസ് നിരയെ നയിക്കും.

ലോകകപ്പ് തോൽവിക്ക് ശേഷം ശ്രീലങ്കയും ഇടക്കാല പരിശീലകൻ സനത് ജയസൂര്യയുടെ ശിക്ഷണത്തിലാണ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. ബാറ്റർ ചരിത് അസലങ്കയാണ് ടീമിനെ നയിക്കുന്നത്.

സമീപ ടൂർണമെന്റുകളിലും മത്സരങ്ങളിലും സമ്പൂർണ്ണ പരാജയമായിരുന്ന ശ്രീലങ്കൻ ടീം സനത് ജയസൂര്യയുടെ നേതൃത്വത്തിൽ ഒരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.

#India #under #Sun #Today #first #T20match #SriLanka #tour

Next TV

Related Stories
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

Sep 15, 2024 12:29 PM

#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ്...

Read More >>
#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

Sep 14, 2024 09:58 PM

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം...

Read More >>
#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

Sep 14, 2024 04:19 PM

#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

കഴിഞ്ഞൊരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ബാറ്റിങ്ങിന്‍റെ കരുത്താണ് വിഷ്ണു വിനോദ്. 2014-15 സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്‍റിലൂടെ...

Read More >>
#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

Sep 14, 2024 03:07 PM

#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

മൊ​റോ​ക്ക​ൻ മു​ൻ​നി​ര താ​രം നേ​ഹ സ​ദോ​യി, സ്പാ​നി​ഷ് ഫോ​ർ​വേ​ഡ് ജീ​സ​സ് ജി​മി​നെ​സ്, ഫ്ര​ഞ്ച് പ്ര​തി​രോ​ധ താ​രം അ​ല​ക്സാ​ണ്ട​ർ കോ​ഫ്...

Read More >>
Top Stories