#Thungampara | പ്ര​കൃ​തി ക​നി​ഞ്ഞ​രു​ളി​യ സൗന്ദര്യം ; തൂങ്ങാംപാറ ഇനി സഞ്ചാരികളുടെ പറുദീസ

#Thungampara |  പ്ര​കൃ​തി ക​നി​ഞ്ഞ​രു​ളി​യ സൗന്ദര്യം ; തൂങ്ങാംപാറ ഇനി സഞ്ചാരികളുടെ പറുദീസ
Jul 27, 2024 12:24 PM | By ADITHYA. NP

കാ​ട്ടാ​ക്ക​ട: (truevisionnews.com)കാ​ട്ടാ​ക്ക​ട പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​യു​ള്ള നാ​ട്ടു​കാ​രു​ടെ സ്വ​ന്തം തൂ​ങ്ങാം​പാ​റ ഇ​നി സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ. തൂ​ങ്ങാം​പാ​റ​യെ സ​ര്‍ക്കാ​ര്‍ ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ടൂ​റി​സം സ്പോ​ട്ടാ​ക്കി മാ​റ്റു​ന്നു.

സാ​ഹ​സി​ക​വി​നോ​ദ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ദേ​ശ​ത്തെ ടൂ​റി​സം​മേ​ഖ​ല​യാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യി​ൽ ഒ​രു​കോ​ടി​യോ​ളം രൂ​പ ​െച​ല​വ​ഴി​ച്ചാ​ണ് ഒ​ന്നാം ഘ​ട്ടം തു​ട​ങ്ങു​ന്ന​ത്.


നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ച​തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യ​ത്.തൂ​ങ്ങാം​പാ​റ​യി​ല്‍ നി​ന്നു​ള്ള സ​ന്ധ്യ​നേ​ര​ത്തെ ആ​കാ​ശ​കാ​ഴ്ച ഏ​വ​രു​ടെ​യും മ​നം​കു​ളി​ര്‍പ്പി​ക്കും.

തൂ​ക്കാ​യ പാ​റ​ക്ക്​ തൂ​ക്കാ​ൻ​പാ​റ​യെ​ന്നും പി​ൽ​ക്കാ​ല​ത്ത് തൂ​ങ്ങാം​പാ​റ​യെ​ന്നും പേ​രു​ണ്ടാ​യി. കാ​ട്ടാ​ക്ക​ട ജ​ങ്ഷ​നി​ൽ നി​ന്ന്​ കേ​വ​ലം ര​ണ്ട് കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ്​ പ്ര​ദേ​ശം.

പ്ര​കൃ​തി ക​നി​ഞ്ഞ​രു​ളി​യ സൗ​ന്ദ​ര്യ​ത്തി​നൊ​പ്പം എ​പ്പോ​ഴും ചെ​റി​യ ത​ണു​പ്പു​ള്ള കാ​ലാ​വ​സ്ഥ​യാ​ണ് പ്ര​ത്യേ​ക​ത. 200 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള പാ​റ​യു​ടെ മു​ക​ൾ​പ്പ​ര​പ്പ് ധാ​രാ​ളം സ​ന്ദ​ർ​ശ​ക​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ പാ​ക​ത്തി​ലു​ള്ള​താ​ണ്.

വി​നോ​ദ​സ​ഞ്ചാ​ര​ത്തോ​ടൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളെ ഒ​രു​മി​പ്പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​ൾ​പ്പെ​ടെ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി.

പാ​റ​യു​ടെ മു​ക​ളി​ലേ​ക്ക് ക​യ​റാ​നു​ള്ള പ​ട​വു​ക​ൾ, ശൗ​ചാ​ല​യം, കു​ടി​ലു​ക​ൾ, പാ​റ മു​ക​ളി​ൽ അ​തി​ർ​ത്തി സം​ര​ക്ഷ​ണ​ഭി​ത്തി, സൂ​ച​നാ​ഫ​ല​ക​ങ്ങ​ൾ, പാ​റ​മു​ക​ളി​ലെ തു​റ​സ്സാ​യ സ്‌​റ്റേ​ജ്, മ​ഴ​വെ​ള്ള സം​ഭ​ര​ണം, ജ​ല​വി​ത​ര​ണം, വൈ​ദ്യു​തീ​ക​ര​ണം, ഗോ​വ​ണി, ലാ​ൻ​ഡ് സ്കേ​പ്പി​ങ് എ​ന്നി​വ​യു​ണ്ടാ​കും.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പ്ര​ദേ​ശ​ത്തെ കു​ളം ന​വീ​ക​രി​ക്ക​ൽ, സാ​ഹ​സി​ക വി​നോ​ദ​മാ​യ റോ​പ്പ് ക്ലൈം​ബി​ങ്​ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യും പൂ​ർ​ത്തി​യാ​ക്കും. പ്ര​ദേ​ശ​ത്തെ ഓ​ട്ടോ/​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൂ​ങ്ങാം​പാ​റ ഇ​ക്കോ​ടൂ​റി​സ​ത്തി​ൽ ഒ​രു​ക്കു​ന്ന കു​ടി​ലു​ക​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് ക​മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ വ​രു​മാ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും.

കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ൾ​ക്കും പ്ര​ദേ​ശ​ത്തു​കാ​ർ​ക്കും ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നും സൗ​ക​ര്യം ഉ​ണ്ടാ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ക്കോ ഗൈ​ഡു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​വ​സ​ര​വും പ​ദ്ധ​തി വ​ഴി​യൊ​രു​ക്കും.

#making #region #tourism #spot #Thungampara #tourists #paradise

Next TV

Related Stories
#Chinnakanalwaterfalls | ഒരു രക്ഷയുമില്ലാത്ത തണുപ്പും കോടയും;  അവധിക്കാലം ആഘോഷമാക്കാൻ ചിന്നക്കനാലിലേക്ക് പോകാം

Dec 23, 2024 03:36 PM

#Chinnakanalwaterfalls | ഒരു രക്ഷയുമില്ലാത്ത തണുപ്പും കോടയും; അവധിക്കാലം ആഘോഷമാക്കാൻ ചിന്നക്കനാലിലേക്ക് പോകാം

നീലകാശവും ഭൂമിയും മലകളും താഴ്വരങ്ങളും കോടമഞ്ഞും മഴതുള്ളികളും കാർമേഘങ്ങളും ലയിക്കുന്ന പരസ്പരം പ്രണയിക്കുന്ന സൗന്ദര്യം തികഞ്ഞ...

Read More >>
#Kollammeriland |  കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

Dec 18, 2024 05:04 PM

#Kollammeriland | കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

എട്ടോളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് തുരുത്താണ് മെരിലാൻഡ്...

Read More >>
#Ksrtc | ഈ ഡിസംബറിൽ പോവാം; ആനവണ്ടിയിൽ കുറഞ്ഞ ചെലവിലൊരു യാത്ര

Dec 12, 2024 11:02 PM

#Ksrtc | ഈ ഡിസംബറിൽ പോവാം; ആനവണ്ടിയിൽ കുറഞ്ഞ ചെലവിലൊരു യാത്ര

കെ.എസ്.ആർ.ടി.സിയുടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തിയിൽ മലപ്പുറം, കോഴിക്കോട് ഡിപ്പോകളാണ് യാത്ര...

Read More >>
#Amapara | ജീ​പ്പ് സ​ഫാ​രി​യും ട്ര​ക്കി​ങ്ങും; പോവാം ആമപ്പാറയിലേക്ക്

Dec 9, 2024 10:46 PM

#Amapara | ജീ​പ്പ് സ​ഫാ​രി​യും ട്ര​ക്കി​ങ്ങും; പോവാം ആമപ്പാറയിലേക്ക്

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി മേ​ഖ​ല​യാ​യ ആ​മ​പ്പാ​റ​യി​ലെ​ത്തി​യാ​ല്‍ ക​ണ്ണി​ന് കു​ളി​ര്‍മ​യേ​കു​ന്ന വി​ശേ​ഷ​ങ്ങ​ളാണ്...

Read More >>
#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

Dec 3, 2024 09:36 PM

#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

ചുരത്തിനുമുകളിലെ ചെറുചുരം കയറി ഗ്രാമത്തിലേക്കെത്തുമ്പോൾ തുടിതാളവും ചീനിക്കുഴൽ വിളിയും സന്ദർശകരെ...

Read More >>
Top Stories