#gasleak | ഗീസറിലെ ഗ്യാസ് ലീക്കായി, അമ്മയ്ക്കും മകനും ദാരുണാന്ത്യം

#gasleak | ഗീസറിലെ ഗ്യാസ് ലീക്കായി,  അമ്മയ്ക്കും മകനും ദാരുണാന്ത്യം
Jul 23, 2024 03:22 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  കുളിമുറിയിലെ ഗീസറിലെ ഗ്യാസ് ലീക്ക് ചെയ്തു, അമ്മയ്ക്കും മകനും ദാരുണാന്ത്യം. ബെംഗളൂരുവിന് സമീപത്തെ മാഗഡിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

40 കാരിയായ അമ്മയും 17കാരനായ മകനുമാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ശോഭ എന്ന 40കാരി വീട്ടുജോലിക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു. 17കാരനായ മകൻ ദിലീപ് വിദ്യാർത്ഥിയാണ്. മഗാഡിയിലെ ജ്യോതിനഗറിലാണ് സംഭവം.

ഞായറാഴ്ച വൈകീട്ട് 5.30 നും 6.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ശോഭയുടെ മൂത്തമകളായ ശശികലയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

വീട്ടുജോലി ചെയ്യുന്ന ശശികല തിരികെ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ രണ്ട് പേരെയും കണ്ടെത്തുന്നത്. വീട്ടിനകത്തെ കുളിമുറിയിലായിരുന്നു ഗീസർ ഘടിപ്പിച്ചിരുന്നത്.

ദിലീപ് കുളിക്കാനായി പോയി ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാതെ വന്നതോടെ ശോഭ കുളിമുറിക്ക് അകത്ത് കയറി. ഈ സമയത്താണ് മകനെ ബോധം കെട്ട നിലയിൽ കണ്ടെത്തിയത്.

മകനെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരും ബോധംകെട്ട് വീഴുകയായിരുന്നു. വൈകുന്നേരം 6.30 ഓടെ വീട്ടിലെത്തിയ ശശികല ഇരുവരേയും അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിൽ അടുക്കളയിലെ ചെറിയ ജനൽ അല്ലാതെ വായുകടക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതാണ് അപകടമുണ്ടാക്കിയതിന് കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഗ്യാസ് ഗീസർ ഉപയോഗിക്കുന്നവർ വായുകടക്കാനുള്ള സാഹചര്യം മുറിയിൽ ഉറപ്പാക്കണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.

#Gas #leak #geyser #tragic #end #mother #son

Next TV

Related Stories
#killed | മുൻ മുഖ്യമന്ത്രിയുടെ വീടിനുനേരെ ബോംബാക്രമണം; വയോധികൻ കൊല്ലപ്പെട്ടു

Sep 7, 2024 06:52 AM

#killed | മുൻ മുഖ്യമന്ത്രിയുടെ വീടിനുനേരെ ബോംബാക്രമണം; വയോധികൻ കൊല്ലപ്പെട്ടു

അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​ൻ മു​ഖ്യ​മ​ന്ത്രി മെ​യ്രെം​ബാം കൊ​യ്രെ​ങ്ങി​ന്റെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് അ​ക്ര​മി​ക​ൾ തൊ​ടു​ത്ത...

Read More >>
#Complaint | യുവതിയെ ലൈംഗികമായി ആക്രമിച്ചെന്ന പരാതി; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

Sep 7, 2024 06:32 AM

#Complaint | യുവതിയെ ലൈംഗികമായി ആക്രമിച്ചെന്ന പരാതി; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

വ്യാഴാഴ്ച യുവതി പരാതി നൽകിയതോടെ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു....

Read More >>
#accident  |  ആഡംബര വാഹനമിടിച്ച് പിതാവിനെയും മകളെയും കൊന്ന യുവതിക്ക് ജാമ്യം; നടപടി കുടുംബം മാപ്പ് നൽകിയതോടെ

Sep 6, 2024 10:54 PM

#accident | ആഡംബര വാഹനമിടിച്ച് പിതാവിനെയും മകളെയും കൊന്ന യുവതിക്ക് ജാമ്യം; നടപടി കുടുംബം മാപ്പ് നൽകിയതോടെ

അപകടത്തിൽ പൊലീസ് കേസെടുത്തെങ്കിലും കോടതിയിൽ വിചാരണ നേരിടാനിരിക്കെ...

Read More >>
#accident | ദേശീയപാതയിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം, 12 പേർക്ക് ദാരുണാന്ത്യം

Sep 6, 2024 10:03 PM

#accident | ദേശീയപാതയിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം, 12 പേർക്ക് ദാരുണാന്ത്യം

നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....

Read More >>
#Cobra | മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വീഡിയോ ഷൂട്ട്; കടിയേറ്റ് 20-കാരന് ദാരുണാന്ത്യം

Sep 6, 2024 09:09 PM

#Cobra | മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വീഡിയോ ഷൂട്ട്; കടിയേറ്റ് 20-കാരന് ദാരുണാന്ത്യം

സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പിതാവ് ​ഗം​ഗാറാമും പ്രദേശവാസികളും ചേർന്ന് ശിവരാജിനെ ഉടൻതന്നെ ബൻസ്വാഡയിലെ സർക്കാർ ആശുപത്രിയിൽ...

Read More >>
 #CasteAbuse | ജാതിയധി​ക്ഷേപം; ക്ഷേത്രത്തിൽ യുവതിക്ക് നേരെ അതിക്രമം, ബിജെപി പ്രവർത്തകനെതിരെ കേസ്

Sep 6, 2024 07:53 PM

#CasteAbuse | ജാതിയധി​ക്ഷേപം; ക്ഷേത്രത്തിൽ യുവതിക്ക് നേരെ അതിക്രമം, ബിജെപി പ്രവർത്തകനെതിരെ കേസ്

യോഗത്തിൽ ഒരു യുവാവിനെ അസഭ്യം പറയുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്തതിനാണ് രണ്ടാമത്തെ...

Read More >>
Top Stories










GCC News