#CasteAbuse | ജാതിയധി​ക്ഷേപം; ക്ഷേത്രത്തിൽ യുവതിക്ക് നേരെ അതിക്രമം, ബിജെപി പ്രവർത്തകനെതിരെ കേസ്

 #CasteAbuse | ജാതിയധി​ക്ഷേപം; ക്ഷേത്രത്തിൽ യുവതിക്ക് നേരെ അതിക്രമം, ബിജെപി പ്രവർത്തകനെതിരെ കേസ്
Sep 6, 2024 07:53 PM | By VIPIN P V

മുംബൈ: (truevisionnews.com) ക്ഷേത്രത്തിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തതിന് ബിജെപി പ്രവർത്തകനെതിരെ കേസ്.

മഹാരാഷ്ട്ര താനെയിലാണ് സംഭവം. വ്യത്യസ്ത സംഭവങ്ങളിലായി വിജയ് ത്രിപാഠി എന്നയാൾക്കെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും മറ്റൊരാൾക്കെതിരെ ജാതിയധിക്ഷേപം നടത്തുകയും ചെയ്തു എന്ന പരാതികളിലാണ് നടപടി.

ഒരു യുവതിയും യുവാവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവർത്തകനായ വിജയ് ത്രിപാഠിക്കും മറ്റ് മൂന്നു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.​

ഗണേശോത്സവത്തിനു മുന്നോടിയായി ക്ഷേത്രത്തിൽ നടന്ന പ്രാദേശിക നേതാക്കളുടെ യോ​ഗത്തിനിടെയായിരുന്നു സംഭവം.

ബുധനാഴ്ച രാത്രി ഗണേശ ചതുർഥി ആഘോഷങ്ങളുടെ ഭാ​ഗമായി നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയ ത്രിപാഠി ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറിയെന്നും ഇതിനെ സ്ത്രീ എതിർത്തപ്പോൾ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു.

ഇതിൽ, ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 74 (സ്ത്രീത്വത്തെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുക), 298 (ഏതെങ്കിലും മതവിഭാ​ഗത്തെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരാധനാലയത്തിൽ നടത്തുന്ന അതിക്രമം) എന്നിവയടക്കം ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

യോഗത്തിൽ ഒരു യുവാവിനെ അസഭ്യം പറയുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്തതിനാണ് രണ്ടാമത്തെ കേസ്.

യുവാവിന്റെ പരാതിയിൽ ത്രിപാഠിക്കെതിരെ ബിഎൻഎസ് സെക്ഷൻ 115 (2), 352 എന്നിവയും പട്ടികജാതി- വർഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

#Violence #youngwoman #temple #casteabuse #Case #BJPworker

Next TV

Related Stories
#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

Sep 16, 2024 05:35 PM

#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

യുവാവ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പിതാവ് അശോകനെ...

Read More >>
#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sep 16, 2024 05:29 PM

#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൃതദേഹം ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക്...

Read More >>
#founddead |  വീട്ടില്‍നിന്ന്  ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

Sep 16, 2024 05:21 PM

#founddead | വീട്ടില്‍നിന്ന് ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

നഗരത്തില്‍നിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വരന്തചുരത്തിലേക്കാണ് യുവാവ് കാറോടിച്ച്...

Read More >>
#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

Sep 16, 2024 05:00 PM

#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത്...

Read More >>
#Murdercase | കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വി.ഐ.പി പരിഗണനയിൽ; നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Sep 16, 2024 03:50 PM

#Murdercase | കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വി.ഐ.പി പരിഗണനയിൽ; നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് വൈകിട്ട് നാലരയോടെയാണ് ജയിലിനുള്ളിൽ റെയ്ഡ്...

Read More >>
Top Stories