#ACCIDENT | ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ടി ടി സി വിദ്യാർഥിനി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസ്

#ACCIDENT | ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ടി ടി സി വിദ്യാർഥിനി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസ്
Sep 7, 2024 07:00 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടി.ടി.സി. വിദ്യാർഥിനി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർക്കെതിരെ മനഃപൂര്‍വമായ നരഹത്യക്ക്‌ കേസെടുത്തു.

വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. കരിമ്പളളിക്കര സ്വദേശി ഷൈജുവിന് (30) എതിരെയാണ് ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരം കേസെടുത്തത്. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എൽ.എക്‌സ്. ഫ്രാൻസിസ്‌ക (19) ആണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4:15-ഓടെ വിഴിഞ്ഞം-മുക്കോല-ഉച്ചക്കട റോഡിൽ കിടാരക്കുഴിയിലായിരുന്നു അപകടം.

അപകടമുണ്ടാക്കിയശേഷം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുക പോലും ചെയ്യാതെ ഷൈജു ഓട്ടോറിക്ഷയുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ ഓട്ടോറിക്ഷയ്ക്ക് ഇൻഷുറൻസും ടാക്‌സും അടക്കമുളള രേഖകൾ ഇല്ലായിരുന്നെന്നും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അപകട സ്ഥലം മുതൽ വിഴിഞ്ഞം വരെയുളള 65-ലധികം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളുടെ ഓട്ടോറിക്ഷ കണ്ടെത്തിയതെന്ന് എസ്.എച്ച്.ഒ. ആർ.ജയപ്രകാശ് പറഞ്ഞു.

എസ്.ഐമാരായ വിനോദ്, ബിനുകുമാർ, സി.പി.ഒ.മാരായ രാമു, സാബു, അരുൺ .പി. മണി എന്നിവരുൾപ്പെട്ട സംഘമാണ് ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.

#TTC #student #dies #autorickshaw #collision #case #intentional #homicide #against #driver

Next TV

Related Stories
#PKKunjalikutty | നയാപൈസ പോലും കൈപ്പറ്റിയിട്ടില്ല; എന്നിട്ടും എന്തിനാണ് സർക്കാർ സന്നദ്ധ​ പ്രവർത്തകരെ അപഹസിക്കുന്നത് -കുഞ്ഞാലിക്കുട്ടി

Sep 16, 2024 05:57 PM

#PKKunjalikutty | നയാപൈസ പോലും കൈപ്പറ്റിയിട്ടില്ല; എന്നിട്ടും എന്തിനാണ് സർക്കാർ സന്നദ്ധ​ പ്രവർത്തകരെ അപഹസിക്കുന്നത് -കുഞ്ഞാലിക്കുട്ടി

അവർക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സർക്കാരിന്റേതായി...

Read More >>
#accident | കോഴിക്കോട് അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന 9 വയസ്സുകാരൻ മരിച്ചു

Sep 16, 2024 05:52 PM

#accident | കോഴിക്കോട് അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന 9 വയസ്സുകാരൻ മരിച്ചു

കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്തു വെച്ചാണ്...

Read More >>
#LiquorSale | ഉത്രാട ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന; ഒന്നും രണ്ടും സ്ഥാനം കൊല്ലം കൊണ്ടുപോയി

Sep 16, 2024 05:40 PM

#LiquorSale | ഉത്രാട ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന; ഒന്നും രണ്ടും സ്ഥാനം കൊല്ലം കൊണ്ടുപോയി

തിരുവോണത്തിന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അവധിയാണ്. അതുകൊണ്ടുതന്നെ ഉത്രാട ദിനത്തില്‍ ബെവ്‌കോയിലേയ്ക്ക് ആളുകള്‍...

Read More >>
#SureshGopi' | നിങ്ങളുടെ മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ'; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിൽ സുരേഷ് ഗോപി

Sep 16, 2024 05:32 PM

#SureshGopi' | നിങ്ങളുടെ മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ'; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിൽ സുരേഷ് ഗോപി

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിലെ ദുരന്തപ്രദേശങ്ങൾ നേരിട്ടെത്തി...

Read More >>
#Accident | കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്കേറ്റു

Sep 16, 2024 05:23 PM

#Accident | കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്കേറ്റു

പാലക്കാട് - വടക്കാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കർണൻ എന്ന സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലാണ്...

Read More >>
#Nipah | നിപ മരണം: യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തിന് ചുമതല

Sep 16, 2024 05:08 PM

#Nipah | നിപ മരണം: യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തിന് ചുമതല

മലപ്പുറം ജില്ലയിലാകെ മാസ്ക് നിര്‍ബന്ധമാക്കിയതിനൊപ്പം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും...

Read More >>
Top Stories