#Cobra | മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വീഡിയോ ഷൂട്ട്; കടിയേറ്റ് 20-കാരന് ദാരുണാന്ത്യം

#Cobra | മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വീഡിയോ ഷൂട്ട്; കടിയേറ്റ് 20-കാരന് ദാരുണാന്ത്യം
Sep 6, 2024 09:09 PM | By VIPIN P V

നിസാമാബാദ്: (truevisionnews.com) മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി സാഹസ വീഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം.

തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ​ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്.

ദേശായ്പേട്ടിലെ ഡബിൾബെഡ്റൂം കോളനി നിവാസികൾ തങ്ങളുടെ പ്രദേശത്തെ പാമ്പുശല്യത്തെ കുറിച്ച് സ്നേക് റെസ്ക്യൂവറായ ​ഗം​ഗാറാമിനെയും മകൻ ശിവരാജിനേയും അറിയിക്കുകയായിരുന്നു.

പാമ്പുപിടിത്തത്തിൽ ​ഗം​ഗാറാം മകൻ ശിവരാജിന് പരിശീലനം നൽകിയിരുന്നു. ഇതനുസരിച്ച് ശിവരാജ് പാമ്പിനെ പിടിക്കാൻ സ്ഥലത്തെത്തി.

തുടർന്ന് രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ പിടികൂടിയ ശിവരാജ്, ഇതിനെ ഉപയോ​ഗിച്ച് സെൽഫി ഫോട്ടോയും വീഡിയോയും പകർത്താൻ തുടങ്ങി.

ഇതിനിടെ, പാമ്പിന്റെ തല തന്റെ വായിലാക്കി സാഹസ വീഡിയോ പകർത്താനുള്ള ഇയാളുടെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചത്.

പൊടുന്നനെ മൂർഖൻ ശിവരാജന്റെ നാവിൽ കടിക്കുകയും വായിലേക്ക് വിഷം ചീറ്റുകയുമായിരുന്നു. ഇതോടെ യുവാവ് ബോധംകെട്ടു വീണു.

സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പിതാവ് ​ഗം​ഗാറാമും പ്രദേശവാസികളും ചേർന്ന് ശിവരാജിനെ ഉടൻതന്നെ ബൻസ്വാഡയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ യുവാവ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

#Videoshoot #cobra #holding #head #mouth #year #old #dies #bitten

Next TV

Related Stories
#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

Sep 16, 2024 05:35 PM

#suicide | വീട്ടിൽ വൈകിയെത്തിയതിന് അച്ഛൻ ശകാരിച്ചു; മനംനൊന്ത് 18 -കാരൻ ജീവനൊടുക്കി

യുവാവ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പിതാവ് അശോകനെ...

Read More >>
#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sep 16, 2024 05:29 PM

#death | സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽ നിന്ന് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൃതദേഹം ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക്...

Read More >>
#founddead |  വീട്ടില്‍നിന്ന്  ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

Sep 16, 2024 05:21 PM

#founddead | വീട്ടില്‍നിന്ന് ഭാര്യയുമായി വഴക്കിട്ട് പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍

നഗരത്തില്‍നിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വരന്തചുരത്തിലേക്കാണ് യുവാവ് കാറോടിച്ച്...

Read More >>
#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

Sep 16, 2024 05:00 PM

#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത്...

Read More >>
#Murdercase | കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വി.ഐ.പി പരിഗണനയിൽ; നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Sep 16, 2024 03:50 PM

#Murdercase | കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വി.ഐ.പി പരിഗണനയിൽ; നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് വൈകിട്ട് നാലരയോടെയാണ് ജയിലിനുള്ളിൽ റെയ്ഡ്...

Read More >>
Top Stories