#accident | വാഹനാപകടം; ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

 #accident | വാഹനാപകടം;  ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു
Jul 22, 2024 02:02 PM | By Susmitha Surendran

ഒക്‌ലഹോമ (യു.എസ്): (truevisionnews.com)  അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു.

ആന്ധ്രാപ്രദേശിലെ തെനാലി സ്വദേശിനിയായ വെറ്ററിനറി വിദ്യാർത്ഥിനി ജെട്ടി ഹരികയാണ് (25) മരിച്ചത്. ശനിയാഴ്ച ഒക്‌ലഹോമയിലെ ലോഗൻ കൗണ്ടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇവർ മരിച്ചത്.

വെറ്ററിനറി മെഡിസിനിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി ഒന്നര വർഷം മുമ്പാണ് ഇവർ യു.എസിലേക്ക് പോയത്. മോശം കാലാവസ്ഥയെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് അപകടം.

ഹരികയുടെ പിതാവ് ജെട്ടി ശ്രീനിവാസ റാവുവും മാതാവ് നാഗമണിയും യു.എസ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്.

മൃതദേഹം തെനാലിയിൽ എത്തിക്കാൻ സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം.

#Indian #student #dies #accident #America

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories

Entertainment News