#Murder | കൊടുംക്രൂരത: ആദ്യം കൈകള്‍ വെട്ടിമാറ്റി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

#Murder | കൊടുംക്രൂരത: ആദ്യം കൈകള്‍ വെട്ടിമാറ്റി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
Jul 18, 2024 11:36 AM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു.

വൈ.എസ്.ആര്‍. കോണ്‍ഗ്രസ് യുവജനവിഭാഗം പ്രവര്‍ത്തകനായ ഷെയ്ഖ് റഷീദ് ആണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രി 8.30-ഓടെ ആന്ധ്രാപ്രദേശിലെ പല്‍നാടുവിലായിരുന്നു സംഭവം. ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഷെയ്ഖ് ജീലാനി എന്നയാളാണ് റഷീദിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തിരക്കേറിയ റോഡിലിട്ട് ജീലാനി റഷീദിനെ ആക്രമിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

റോഡിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ ഇതൊന്നും കൂസാതെ ജീലാനി യുവാവിന്റെ കൈകള്‍ വെട്ടിമാറ്റിയെന്നും പിന്നാലെ ക്രൂരമായി ആക്രമിച്ചെന്നും കഴുത്തിലടക്കം വെട്ടിയെന്നുമാണ് ദൃക്‌സാക്ഷികളുടെ മൊഴി.

അതേസമയം, വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ലാ പോലീസ് മേധാവി കാഞ്ചി ശ്രീനിവാസ് റാവു മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണങ്ങളും പോലീസ് നിഷേധിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

#Atrocities #Hands #first #chopped #YSRCongress #worker #hacked #death #middle #road

Next TV

Related Stories
#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

Sep 7, 2024 07:48 PM

#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ്...

Read More >>
#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

Sep 7, 2024 06:38 AM

#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

ഇവരുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിൽ തള്ളിയ പെട്ടിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്....

Read More >>
#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

Sep 7, 2024 06:11 AM

#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

ബംഗ്ലാദേശിലെ ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നതെന്നാണ്...

Read More >>
#rape | പട്ടാപ്പകല്‍  ഫുട്ട്പാത്തില്‍ വെച്ച്  യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

Sep 6, 2024 12:55 PM

#rape | പട്ടാപ്പകല്‍ ഫുട്ട്പാത്തില്‍ വെച്ച് യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന്...

Read More >>
#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

Sep 5, 2024 02:59 PM

#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവറും ഇയാളുടെ സഹായിയും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ്...

Read More >>
#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

Sep 5, 2024 07:09 AM

#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് വീടിന്റെ ടറസിൽ നിന്ന്...

Read More >>
Top Stories