#Murder | നഴ്‌സായ യുവതിയെ കൊന്ന് ചാക്കിൽക്കെട്ടി പുഴയിൽ തള്ളി, സൈനികൻ അറസ്റ്റിൽ

#Murder | നഴ്‌സായ യുവതിയെ കൊന്ന് ചാക്കിൽക്കെട്ടി പുഴയിൽ തള്ളി, സൈനികൻ അറസ്റ്റിൽ
Jul 17, 2024 08:33 PM | By VIPIN P V

ചണ്ഡീഗഢ്: (truevisionnews.com) ഹരിയാണയിലെ ഫത്തേഹാബാദില്‍ നഴ്‌സായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളിയ കേസില്‍ സൈനികന്‍ അറസ്റ്റില്‍.

ഹരിയാണ ജബ്‌തേവാല സ്വദേശി രാംഫാലിനെയാണ് സംഭവം നടന്ന് നാലുമാസങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടിയത്.

കൊല്ലപ്പെട്ട യുവതിയും വിവാഹിതനായ സൈനികനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും യുവതി വിവാഹത്തിനായി നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി 15-നാണ് ഹരിയാണയിലെ തൊഹാന സ്വദേശി ഘോഷ(24യുടെ മൃതദേഹം നദിയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ നഴ്‌സായിരുന്ന ഘോഷയെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയശേഷം കാണാതായിരുന്നു.

തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം നദിയില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മാസങ്ങള്‍ക്ക് ശേഷം പ്രതിയായ രാംഫാലിനെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ കുറ്റംസമ്മതിച്ചതായും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയും പ്രതിയും തമ്മില്‍ സ്‌കൂള്‍ പഠനകാലം മുതല്‍ പരിചയത്തിലായിരുന്നു. സൈനികന്റെ വിവാഹം കഴിഞ്ഞശേഷവും ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു.

എന്നാല്‍, യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സൈനികനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞ് നിരന്തരം നിര്‍ബന്ധിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ സൈനികന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് ഫെബ്രുവരി നാലാം തീയതിയാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. ദുപ്പട്ടയും മൊബൈല്‍ചാര്‍ജറിന്റെ വയറും കഴുത്തില്‍ കുരുക്കിയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്.

ശേഷം മറ്റൊരാളുടെ സഹായത്തോടെ മൃതദേഹം ചാക്കില്‍കെട്ടി നദിയില്‍ തള്ളുകയായിരുന്നു. പ്രതിക്ക് സഹായം നല്‍കിയ കൂട്ടാളിക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

#young #nurse #killed #tied #sack #thrown #river #soldier #arrested

Next TV

Related Stories
#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

Sep 7, 2024 07:48 PM

#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ്...

Read More >>
#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

Sep 7, 2024 06:38 AM

#murder | ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്ന് മോഷണം; പ്രതി പിടിയിൽ

ഇവരുടെ മൃതദേഹം വീട്ടിലെ ശുചിമുറിയിൽ തള്ളിയ പെട്ടിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്....

Read More >>
#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

Sep 7, 2024 06:11 AM

#murder | പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപണം, 15 വയസുകാരനെ കൊലപ്പെടുത്തി

ബംഗ്ലാദേശിലെ ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നതെന്നാണ്...

Read More >>
#rape | പട്ടാപ്പകല്‍  ഫുട്ട്പാത്തില്‍ വെച്ച്  യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

Sep 6, 2024 12:55 PM

#rape | പട്ടാപ്പകല്‍ ഫുട്ട്പാത്തില്‍ വെച്ച് യുവതിയെ പരസ്യമായി ബാലാത്സംഗം ചെയ്തു

ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന്...

Read More >>
#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

Sep 5, 2024 02:59 PM

#Complaint | രോഗിയായ ഭർത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സിൽ പീഡിപ്പിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവറും ഇയാളുടെ സഹായിയും ചേര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചെന്നാണ്...

Read More >>
#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

Sep 5, 2024 07:09 AM

#sexmurder | ലൈംഗിക പീഡനത്തിരയാക്കിയ ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു; 22കാരന് വധശിക്ഷ

വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് വീടിന്റെ ടറസിൽ നിന്ന്...

Read More >>
Top Stories