#treefell | ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണ് സ്ത്രീ മരിച്ചു; ഭര്‍ത്താവിന് പരിക്ക്‌

#treefell | ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണ് സ്ത്രീ മരിച്ചു; ഭര്‍ത്താവിന് പരിക്ക്‌
Jul 16, 2024 09:55 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )തലസ്ഥാനത്ത് വഴയിലയ്ക്ക് സമീപം കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന ഭര്‍ത്താവിന് പരിക്കേറ്റു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്.

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. ഇരുവരെയും ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മോളിയുടെ ജീവൻ രക്ഷിക്കാനായില്ല. മരം മുറിച്ച് മാറ്റാനുളള ശ്രമം തുടരുകയാണ്.

അതേസമയം, മലപ്പുറം കാടാമ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാടാമ്പുഴ സ്വദേശി ഷൈജുവാണ് (39) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി പോകുകയായിരുന്നു.

മലപ്പുറം ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് ആറു പേര്‍ക്ക് പരിക്കേറ്റു. താമരക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണ് സാരമായി പരിക്കേറ്റ ഡ്രൈവർ അബ്ദുൾ ഹമീദിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടവണ്ണപ്പാറ പണിക്കരപുറായയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണ് പരിക്കേറ്റ കണ്ടക്ടറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശ്ശൂര്‍ തളിക്കുളം നമ്പിക്കടവില്‍ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് 35 വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിലാകെ 9.9 ഹെക്ടർ കൃഷിനാശം ഉണ്ടായി. 30,73,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

#tree #fell #top #running #car #trivandrum #one #lady #dies

Next TV

Related Stories
വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

Jul 31, 2025 11:30 AM

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി...

Read More >>
'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Jul 31, 2025 10:46 AM

'അവധി മാസം മാറ്റണം; ജൂൺ ജൂലൈ മാസം കേരളത്തില്‍ മഴക്കാലം', മധ്യവേനലവധിയിൽ ചര്‍ച്ചയാകാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Jul 31, 2025 10:26 AM

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ മൂര്‍ഖന്‍...

Read More >>
തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

Jul 31, 2025 10:15 AM

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് ; നാദാപുരം വാണിമേൽ സ്വദേശി അറസ്റ്റിൽ

തൊട്ടിൽപ്പാലം ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസ് , വാണിമേൽ സ്വദേശി...

Read More >>
Top Stories

//Truevisionall