#crime | 12 കാ​ര​നെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ട് മർദ്ദി​ച്ചു; മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​ണീ ക്രൂരത

#crime | 12 കാ​ര​നെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ട് മർദ്ദി​ച്ചു; മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​ണീ ക്രൂരത
Jul 15, 2024 09:57 AM | By Susmitha Surendran

പാ​ട്ന: (truevisionnews.com)  ബി​ഹാ​റി​ൽ 12 കാ​ര​നെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ട് ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ക്രൂരമായി മർദ്ദി​ച്ചു.

ബി​ഹാ​റി​ലെ ബ​ഗു​സാ​രി​യി​ലാ​ണ് സം​ഭ​വം. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​ണ് മർദ്ദ​നം. മർദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കു​ട്ടി​യു​ടെ സ​മീ​പം ഒ​രാ​ൾ വ​ടി​യു​മാ​യി നി​ൽ​ക്കു​ന്ന​ ദൃ​ശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ.

കു​ട്ടി ക​ട​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് മർദ്ദ​ന​മെ​ന്നാ​ണ് പ്രാഥമിക നിഗമനം. തു​ട​ർ​ന്ന് ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് കു​ട്ടി​യെ പി​ടി​കൂ​ടി റെ​യി​ൽ​വേ ട്രാ​ക്കി​ൽ എ​ത്തി​ച്ച് കെ​ട്ടി​യി​ട്ട് മർദ്ദി​ക്കു​ക​യാ​യി​രു​ന്നുവെന്ന് പറയുന്നു.

കു​ട്ടി​യെ പൊലീ​സ് എ​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി മോ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ളു​ക​ൾ സം​ഘം​ചേ​ർ​ന്ന് കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മർദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. ഇതിനിടെ, മർദ്ദിച്ചവരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് നേഹ കുമാർ അറിയിച്ചു. 

#12year #old #tied #railway #track #beatenup #Accusation #theft #cruel

Next TV

Related Stories
വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, 19കാരിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

May 12, 2025 09:15 PM

വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, 19കാരിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

വിളിച്ചിട്ട് ഫോണെടുക്കാത്തതിനെ തുടർന്ന് 19കാരിയുടെ കഴുത്തറുത്ത് കാമുകൻ....

Read More >>
Top Stories










Entertainment News