(www.truevisionnews.com)മഹാപ്രളയത്തില്‍ കുന്നുകള്‍ക്കിടയില്‍ രൂപപ്പെട്ട ജലാശയം; ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ആമ്പല്‍തടാകമായി മാറി കർലാട് ടൂറിസം കേന്ദ്രം പുതുമകളോടെ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.
പാർക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്.കൽമണ്ഡപവും ഒഴുകി നടക്കുന്ന പാലവും സഞ്ചാരികളെ ആകർഷിക്കുകയാണ്.
80 അടി ജലധാര,ബ്രിഡ്ജ് ,സൗന്ദര്യവത്കരണത്തിനുള്ള ലൈറ്റിങ് തുടങ്ങിയവയാണ് ഇപ്പോൾ വന്ന പുതിയ മാറ്റങ്ങൾ ചിറയുടെ ഒത്ത നടുവിൽ വിവിധ നിറങ്ങളിൽ വെളിച്ച സംവിധാനത്തോടെ 80 അടി വരെ ഉയരത്തിൽ വെള്ളം പൊങ്ങുന്ന വിധത്തിലാണ് ജലധാര ഒരുക്കിയിരിക്കുന്നത് .
ചിറയിലെ വെള്ളകെട്ടിനു മുകളിൽ നടക്കാൻ ഒരുക്കിയ ഒഴുകി നടക്കുന്ന പാലവും ,കുട്ടികൾക്ക് ആസ്വദിക്കാന്‍ കഴിയുന്ന തലത്തില്‍ ചിറയുടെ കരയില്‍ തന്നെ പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്.
കേന്ദ്രത്തില്‍ ഏതാണ്ട് പൂര്‍ണമായി തന്നെ വെളിച്ച സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചിറയെ പൂര്‍ണമായും ചുറ്റിനടന്ന് കാണുന്നതിനുള്ള നടപ്പാത, വെള്ളക്കെട്ടില്‍ വിശ്രമിക്കാനായുള്ള കല്‍മണ്ഡപം എന്നിവയും നിര്‍മിച്ചിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് ഏറെ ആകര്‍ഷകമായ ബോട്ടിങ്, സിപ് ലൈന്‍, കയാക്കിങ് എന്നിവയ്ക്കു പുറമേ പുതിയ സംവിധാനങ്ങളും എത്തുന്നതോടെ ടൂറിസം മേഖലയിലെ ഏറെ തിരക്കുള്ള കേന്ദ്രമായി കർലാട് മാറുമെന്നതിൽ സംശയമില്ല .
ഒരുപാട് വിദേശികൾ വിനോദസഞ്ചാരത്തിന് എത്തുന്ന സ്ഥലമാണ് വയനാട്, അതിൽ ഇപ്പോൾ വളരെ പ്രധാനമായ ഒരു കേന്ദ്രമായി കാർലാട് മാറിയിരിക്കുന്നു അവിടെ എത്തുന്ന സഞ്ചാരികൾ പ്രധാനമായും രാത്രി സമയങ്ങളിൽ സമയം ചിലവഴിക്കാൻ കാരണം രാത്രിയിലെ തടാകത്തിലെ വ്യൂ ലൈറ്റും കാര്യങ്ങളും വിനോദികളെ ആഹ്ളാദിപ്പിക്കുന്നു വെളിച്ച സംവിധാനം പൂര്‍ത്തിയാകുന്നതോടെ ചിറയുടെ പ്രവര്‍ത്തനം രാത്രി ഒമ്പത് വരെ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം ഉണ്ടെന്നും അവര്‍ അറിയിച്ചു.
ജില്ലയില്‍ ബാണാസുര ഡാം അടക്കമുള്ള മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വൈകിയെത്തുന്നവര്‍ക്ക് പുതിയ സമയക്രമം പ്രയോജപ്പെടുമെന്ന് കണ്ടാണ് മാറ്റം.
മാത്രമല്ല ഇക്കാരണം കൊണ്ട് തന്നെ കൂടുതല്‍ സന്ദര്‍ശകരെ ചിറയിലേക്ക് ആകര്‍ഷിക്കുന്നതിന് സമയമാറ്റം കൊണ്ട് കഴിഞ്ഞേക്കുമെന്നും ടൂറിസം അധികൃതര്‍ കണക്കുകൂട്ടുന്നുണ്ട്.
അതുകൊണ്ടു തന്നെ ഇന്ന് സഞ്ചാരികളുടെ പ്രിയ സ്ഥലമായി കാർലാട് മാറിയിരിക്കുന്നു രാത്രി സമയങ്ങളിൽ തുറന്നിടുന്നതിനാൽ ഇപ്പോൾ ഒരുപാ വിനോദ സഞ്ചാരികൾ വരുന്ന ഇടാമാണ് കാർലാട് .
#A #trip #Karlad #the #main #tourist #center #Wayanad