#BCCI | കോഹ്‌ലിയുമായി ചര്‍ച്ച ചെയ്തില്ല; ഗംഭീറിന്റെ വരവില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

#BCCI | കോഹ്‌ലിയുമായി ചര്‍ച്ച ചെയ്തില്ല; ഗംഭീറിന്റെ വരവില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്
Jul 11, 2024 01:50 PM | By VIPIN P V

മുംബൈ: (truevisionnews.com) കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ ബിസിസിഐ നിമയിച്ചത്.

ഇതിനുപിന്നാലെ ടീമില്‍ ചില അസ്വാരസ്യങ്ങളും ഉടലെടുത്തിരിക്കുകയാണ്. ഹെഡ് കോച്ചായി ഗംഭീറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിരാട് കോഹ്‌ലിയ്ക്കും ഗൗതം ഗംഭീറിനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പരസ്യമായ രഹസ്യമാണ്. ഇരുവരും തമ്മില്‍ അത്ര മികച്ച ബന്ധമല്ല ഉള്ളത്. നേരത്തെ ഐപിഎല്ലിനിടെ പലതവണ പരസ്യമായി ഏറ്റുമുട്ടിയവരാണ് കോഹ്‌ലിയും ഗംഭീറും.

അതുകൊണ്ടുതന്നെ ഗംഭീറിനെ പരിശീലകനാക്കുന്നതിന് മുന്‍പ് കോഹ്‌ലിയോട് ചോദിച്ചില്ലെന്നാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. തന്നെ അറിയിക്കാതെ ഇത്തരം നീക്കം നടത്തിയതില്‍ കോഹ്‌ലിക്ക് അതൃപ്തിയുണ്ടെന്നും വാര്‍ത്തകളുണ്ട്.

ട്വന്റി 20 ലോകകപ്പോടെ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഗംഭീര്‍ എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടമുയര്‍ത്തിയതാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കാന്‍ നിര്‍ണായകമായത്. വളരെ വൈകിയാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

#discuss #Kohli #Reportedly #unhappy #Gambhir #arrival

Next TV

Related Stories
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

Sep 15, 2024 12:29 PM

#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ്...

Read More >>
#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

Sep 14, 2024 09:58 PM

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം...

Read More >>
#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

Sep 14, 2024 04:19 PM

#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

കഴിഞ്ഞൊരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ബാറ്റിങ്ങിന്‍റെ കരുത്താണ് വിഷ്ണു വിനോദ്. 2014-15 സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്‍റിലൂടെ...

Read More >>
#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

Sep 14, 2024 03:07 PM

#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

മൊ​റോ​ക്ക​ൻ മു​ൻ​നി​ര താ​രം നേ​ഹ സ​ദോ​യി, സ്പാ​നി​ഷ് ഫോ​ർ​വേ​ഡ് ജീ​സ​സ് ജി​മി​നെ​സ്, ഫ്ര​ഞ്ച് പ്ര​തി​രോ​ധ താ​രം അ​ല​ക്സാ​ണ്ട​ർ കോ​ഫ്...

Read More >>
Top Stories