#RBindu | 'മഹാത്മാ​ഗാന്ധി വരെ വിദേശത്തല്ലേ പഠിച്ചത്'; വിദ്യാർത്ഥി കുടിയേറ്റത്തിൽ കുഴൽനാടന് മന്ത്രി ബിന്ദുവിൻ്റെ മറുപടി

#RBindu | 'മഹാത്മാ​ഗാന്ധി വരെ വിദേശത്തല്ലേ പഠിച്ചത്'; വിദ്യാർത്ഥി കുടിയേറ്റത്തിൽ കുഴൽനാടന് മന്ത്രി ബിന്ദുവിൻ്റെ മറുപടി
Jul 11, 2024 11:10 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാ‍ർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ.

നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് കുഴൽനാടൻ്റെ ആവശ്യം.

എന്നാൽ ഇതിന് മന്ത്രി ആർ ബിന്ദു മറുപടി നൽകി. സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണെന്ന് ആർ ബിന്ദു പ്രതികരിച്ചു.

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ വിദ്യാർത്ഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകർഷിക്കുന്ന ഘടകം.

കേരളത്തിലെ സർവകലാശാലകൾക്ക് ഒരു തകർച്ചയുമില്ല. രാജ്യാന്തര തലത്തിൽ സർവ്വകലാശാലയുടെ കീർത്തി വർദ്ധിക്കുകയാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്നു പോകണം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ജീവിതം അവർക്ക് നൽകാനാകുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇന്നത്തെ കാലത്ത് എഴുത്തും വായനയും അറിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയാണ്.

അതിനെ തിരുത്തുകയാണ് മറ്റുള്ളവർ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യണമെന്നും മാത്യു കുഴൽ നാടൻ പ്രതികരിച്ചു. മാത്യു കുഴൽനാടൻ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങളെന്ന് വീണ്ടും മറുപടിയുമായി മന്ത്രി ആർ ബിന്ദു രം​ഗത്തെത്തി.

വളരെ ഗംഭീരമായിട്ടുള്ള പ്രകടനമാണ് സ്റ്റാർട്ടപ്പുകൾ കാഴ്ചവെച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഐടി പാർക്ക് ഉണ്ടായത് നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ്. ആദ്യ ഡിജിറ്റൽ സർവകലാശാല ഉണ്ടായത് പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്.

ഏറ്റവും സുരക്ഷിത തൊഴിലിടത്താണ് എത്തി ചേരുന്നുവെന്നതാണ് തെറ്റിധാരണയാണ്.

ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന പ്രതിപക്ഷ അംഗം ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് ശരിയല്ല. വിദേശ രാജ്യത്ത് ലോ ഇൻകം ജോലിക്കാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

#MahatmaGandhi #study #abroad #Kuzhalnadan #Minister #Bindu #reply #student #migration

Next TV

Related Stories
#CarFire | കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

Jul 23, 2024 12:36 PM

#CarFire | കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല....

Read More >>
#murdercase | അമ്മയുടെ കൺമുന്നിൽവച്ച് പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

Jul 23, 2024 12:29 PM

#murdercase | അമ്മയുടെ കൺമുന്നിൽവച്ച് പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി, പ്രതി തന്നെയാണു കൊലപാതകം നടത്തിയിരിക്കുന്നത് എന്നതിൽ തങ്ങൾക്കും സംശയമില്ലെന്നു...

Read More >>
#AkhilaMaryat | അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

Jul 23, 2024 12:01 PM

#AkhilaMaryat | അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും...

Read More >>
#Accident | സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 23, 2024 11:40 AM

#Accident | സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

മഴയുളള സമയത്ത് വളവിൽവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക...

Read More >>
#Akhilamaryat |അഖിലമര്യാട്ട് വീണ്ടും; നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

Jul 23, 2024 11:36 AM

#Akhilamaryat |അഖിലമര്യാട്ട് വീണ്ടും; നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

ഇന്ന് രാവിലെ 11ന് ആരംഭിച്ച നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി നിഷാ മനോജിന് എട്ട് വോട്ട്...

Read More >>
#deadlizard | സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി; പരാതിയുമായി കുടുംബം

Jul 23, 2024 11:25 AM

#deadlizard | സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി; പരാതിയുമായി കുടുംബം

വള്ളികുന്നം കാമ്പിശ്ശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട് ലെറ്റിൽ നിന്നാണ് ആട്ട വാങ്ങിയത്....

Read More >>
Top Stories