#googlemap | ഈ ഫോണുള്ളവര്‍ ശ്രദ്ധിക്കുക; ഗൂഗിള്‍ മാപ്പില്‍ രണ്ട് പുതിയ ഫീച്ചറുകള്‍

#googlemap | ഈ ഫോണുള്ളവര്‍ ശ്രദ്ധിക്കുക; ഗൂഗിള്‍ മാപ്പില്‍ രണ്ട് പുതിയ ഫീച്ചറുകള്‍
Jul 10, 2024 04:43 PM | By Athira V

ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷനില്‍ നിലവില്‍ വന്ന് നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഫോണില്‍ (ഐഒഎസ്) രണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്.

'സ്‌പീഡോ‌മീറ്റര്‍', 'സ്‌പീഡ് ലിമിറ്റ്‌സ്' എന്നിവയാണിത്. ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയടക്കമുള്ള നാല്‍പതിലധികം രാജ്യങ്ങളില്‍ 2019 മെയില്‍ പ്രാബല്യത്തില്‍ വന്ന ഫീച്ചറുകളാണിത്. സ്‌പീഡ് ലിമിറ്റ് ലംഘനങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് ഫീച്ചറുകളും ഐഫോണ്‍ ഉപഭോക്താക്കളെ സഹായിക്കും. വാഹനത്തിന്‍റെ സ്‌പീഡ് ഗൂഗിള്‍ മാപ്പില്‍ പരിശോധിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് സ്‌പീഡോമീറ്റര്‍.

എന്നാല്‍ യഥാര്‍ഥ വേഗവുമായി വ്യത്യാസങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹനങ്ങളിലെ സ്‌പീഡോമീറ്റര്‍ തന്നെ വേഗം പരിശോധിക്കാന്‍ ഉപയോഗിക്കണമെന്ന് ഗൂഗിള്‍ നിര്‍ദേശിക്കുന്നു. അതേസമയം നിങ്ങളുടെ വാഹനം അമിതവേഗതയിലാണോ എന്ന് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് സ്‌പീഡ് ലിമിറ്റ്‌സ്.

വേഗപരിധി ലംഘിക്കുമ്പോള്‍ സ്‌പീഡ് ഇന്‍ഡിക്കേറ്ററില്‍ കളര്‍ മാറും. ഈ രണ്ട് ഫീച്ചറുകളും ആഗോളമായി ഐഫോണുകളില്‍ വരുന്നതാണ്. ഇവ രണ്ടും ഓണാക്കിയും ഓഫാക്കിയും വെക്കാന്‍ സാധിക്കും. ഐഫോണിന് പുറമെ കാര്‍പ്ലേ ആപ്ലിക്കേഷനിലും ഈ രണ്ട് ഫീച്ചറുകളും ലഭ്യമാണ്. രാജ്യങ്ങള്‍ക്കനുസരിച്ച് കിലോമീറ്ററിലും മൈലിലും സ്‌പീഡ് കാണിക്കും.

ഗൂഗിള്‍ മാപ്പ് സ്‌പീഡിന് പുറമെ സ്‌പീഡ് ക്യാമറകളും മൊബൈല്‍ സ്‌പീഡ് ക്യാമറകളും ചില രാജ്യങ്ങളില്‍ കാണിക്കുന്നുണ്ട്. ഐഫോണുകളിലെ ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനിലുള്ള സെറ്റിംഗ്‌സ് ഓപ്ഷനില്‍ കയറി നാവിഗേഷനും ഡ്രൈവിംഗ് ഓപ്ഷനും തെരഞ്ഞെടുത്ത് സ്‌പീഡോ‌മീറ്റര്‍, സ്‌പീഡ് ലിമിറ്റ്‌സ് എന്നിവ ഇനാബിള്‍ ചെയ്യാം.

#google #maps #rolling #out #speedometer #speed #limits #iphone #globally

Next TV

Related Stories
#WhatsApp | വീണ്ടും പുത്തൻ അപ്‌ഡേറ്റുമായെത്തി വാട്‌സ്ആപ്പ്

Oct 12, 2024 01:28 PM

#WhatsApp | വീണ്ടും പുത്തൻ അപ്‌ഡേറ്റുമായെത്തി വാട്‌സ്ആപ്പ്

തിരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാകുകയുള്ളു. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും ഈ ഫീച്ചര്‍...

Read More >>
#UPI | ദിവസം ഒരുതവണയെങ്കിലും യുപിഐ പെയ്മെന്‍റ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?  എങ്കിൽ ഇതാ ഒരു സന്തോഷ വാര്‍ത്ത

Oct 9, 2024 12:01 PM

#UPI | ദിവസം ഒരുതവണയെങ്കിലും യുപിഐ പെയ്മെന്‍റ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതാ ഒരു സന്തോഷ വാര്‍ത്ത

പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ (500ല്‍ താഴെ) നടത്താന്‍ സഹായിക്കുന്നതാണ് യുപിഐ...

Read More >>
#WhatsApp  | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും;  പുതിയ മാറ്റം

Oct 3, 2024 10:18 AM

#WhatsApp | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും; പുതിയ മാറ്റം

ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ...

Read More >>
#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

Oct 1, 2024 05:09 PM

#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ്...

Read More >>
#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

Sep 24, 2024 12:41 PM

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍...

Read More >>
Top Stories