#heroin | കാലിച്ചന്ത ഭാഗത്ത് രണ്ടുപേരുടെ കറക്കം, രഹസ്യവിവരം ലഭിച്ചെത്തിയ പൊലീസ് പൊക്കി, കയ്യിൽ 63 കുപ്പി ഹെറോയിൻ

#heroin | കാലിച്ചന്ത ഭാഗത്ത് രണ്ടുപേരുടെ കറക്കം, രഹസ്യവിവരം ലഭിച്ചെത്തിയ പൊലീസ് പൊക്കി, കയ്യിൽ 63 കുപ്പി ഹെറോയിൻ
Jul 8, 2024 07:24 PM | By ADITHYA. NP

കൊച്ചി:(www.truevisionnews.com) ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ.

അസം നൗഗാവ് ബുർബണ്ട സ്വദേശി ആരിഫുൾ ഇസ്ലാം (26), അൽഫിക്കുസ് സമാൻ (27) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പാവൂർ കാലിച്ചന്ത ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ആസാമിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ കുപ്പികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു.

1000 രൂപ നിരക്കിലാണ് കച്ചവടം. കഴിഞ്ഞ വെള്ളിയാഴ്ച ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിൾ മൊബൈൽ ഫോണും ഇവരിൽ നിന്നും കണ്ടെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂർ തണ്ടേക്കാട് നിന്നും മൂന്ന് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ സ്പെഷ്യൽ ടീം പിടികൂടിയിരുന്നു. എ.എസ്.പിമോഹിത് റാവത്ത്, എസ്ഐ പിഎം റാസിക്ക്, എഎസ്ഐ പിഎ അബ്ദുൽ മനാഫ്, സീനിയർ സിപിഒ -മാരായ മനോജ് കുമാർ, ടി.എ അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

#busted #two #people #roaming #market #area #police #found #63bottles #heroin

Next TV

Related Stories
#drowned |  ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Oct 6, 2024 07:22 PM

#drowned | ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിൽ മുങ്ങി ഫര്‍ഹാനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും...

Read More >>
#PVanvar  | പി. വി അൻവറിന് പിന്തുണയുമായി  പൊതുസമ്മേളന നഗരിയിൽ ആയിരങ്ങൾ

Oct 6, 2024 07:14 PM

#PVanvar | പി. വി അൻവറിന് പിന്തുണയുമായി പൊതുസമ്മേളന നഗരിയിൽ ആയിരങ്ങൾ

ഡിഎംകെയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഡിഎംകെ കൊടികളടക്കം കയ്യിലേന്തിയാണ്...

Read More >>
#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

Oct 6, 2024 05:31 PM

#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

മുക്കത്ത് നിന്നും കിലോയ്ക്ക് 20000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങുന്ന പ്രതി ചെറുകിട വില്‍പ്പനയിലൂടെ കിലോയ്ക്ക് 40,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും...

Read More >>
Top Stories